Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:14 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ പ്രധാനമാണ് ചന്ദനം ഉപയോഗിച്ചുള്ള ചര്‍മ്മസംരക്ഷണം. സൗന്ദര്യ വര്‍ദ്ധനവിനു മാത്രമല്ല, ചര്‍മ്മരോഗങ്ങളെ ചെറുക്കാനും മികച്ചതാണ് ചന്ദനം. യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ പ്രായം നിങ്ങളുടെ ചര്‍മ്മം കണ്ടാല്‍ തോന്നുന്നെങ്കില്‍ ചന്ദനലേപനത്തിന് സമയമായി.

മുഖക്കുരുവും പാടുകളും:
മുഖക്കുരു, മുഖത്തെ പാടുകള്‍, തടിപ്പ്, മൊരിച്ചില്‍ എന്നിവ മാറ്റാന്‍ ചന്ദനം അരച്ച് പുരട്ടുക. പാടുകളും കരിവാളിപ്പും മാറി, ചര്‍മ്മത്തിന് നിറവും തിളക്കവും കിട്ടും. 

കുളിര്‍മയ്ക്കും ക്ഷീണം അകലാനും: 
ക്ഷീണമകറ്റി ചര്‍മ്മത്തിന് കുളിര്‍മ ലഭിക്കാനും സൂര്യപ്രകാശമേറ്റുള്ള അലര്‍ജി, കരിവാളിപ്പ് എന്നിവ അകറ്റാനും ചന്ദനം അരച്ചോ പനിനീരില്‍ ചാലിച്ചോ പുരട്ടുക. 

മുഖത്തെ ചൊറിച്ചിലിന്:
മുഖത്തുണ്ടാകുന്ന ചൊറിച്ചിലിന് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ ചന്ദനവും മഞ്ഞളും ചേര്‍ത്ത് കുഴച്ച് ലേപനമാക്കി പുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയുക. 

കറുപ്പു നിറം മാറാന്‍: 
രണ്ട് ടീസ്പൂണ്‍ ബദാം ഓയിലും അഞ്ച് ടീസ്പൂണ്‍ ചന്ദനപ്പൊടിയും യോജിപ്പിച്ച് പുരട്ടിയാല്‍ മുഖത്ത് കറുപ്പുനിറം പടരുന്നത് മാറും.

Readers Comment

Add a Comment