Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:54 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life, police,  lorry driver, i2inews

ലോഡുമായി വന്ന കണ്ടെയിനര്‍ ലോറിയുടെ ഡ്രൈവര്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിലേക്ക് ചാടിക്കയറി വാഹനം നിര്‍ത്തി വന്‍ദുരന്തം ഒഴിവാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് 3000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ സംസ്ഥാന പോലീസ്  മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പാലക്കാട് ആലത്തൂര്‍ ഹൈവേ പോലീസില്‍ ഡ്രൈവറായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.വിനോദ് ആണ് അതിസാഹസികമായി ഓടിക്കൊണ്ടിരുന്ന വാഹനത്തിലേയ്ക്ക് ചാടിക്കയറി കൈകൊണ്ട് ബ്രേക്ക് അമര്‍ത്തി വാഹനം നിര്‍ത്തി നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത്. 

വെളളിയാഴ്ച രാവിലെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു സംഭവം. സ്വാതി ജംഗ്ഷനിലെ ഇടറോഡില്‍ സ്വന്തം ബൈക്കിന് സിഗ്നല്‍ കാത്തുനില്‍ക്കവെയാണ് ഹൈവേയിലൂടെ വന്ന കണ്ടെയിനര്‍ ലോറി അപകടകരമായി റോഡരികിലേയ്ക്ക് നീങ്ങുന്നത് വിനോദിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.  ലോറിക്ക് മുന്നിലായി ധാരാളം വാഹനങ്ങളുമുണ്ടായിരുന്നു. ലോറിഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ തളര്‍ന്നുകിടക്കുന്നത് കണ്ട വിനോദ് അസാമാന്യ മനസാന്നിധ്യത്തോടെ ഡ്രൈവറുടെ കാബിന്‍ തുറന്ന് ലോറിക്കകത്തു കയറി സ്റ്റിയറിംഗ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനിടെ അപസ്മാരം വന്ന് കുഴഞ്ഞുപോയ ഡ്രൈവര്‍ വിനോദിന്‍റെ ദേഹത്തേയ്ക്ക് വീണു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കി. പാലക്കാട് എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.

Readers Comment

Add a Comment