Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:42 am
  • 10th August, 2026
  • Overcast Clouds
23.04°C23.04°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അൻപതിന്റെ നിറവിൽ. കോവിഡ് മഹാമാരിയും അതിർത്തിയിലെ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ വലയ്ക്കുമ്പോൾ ഇത്തവണ ആഘോഷങ്ങൾ വേണ്ടെന്നു വെയ്ക്കുകയാണെന്ന് കോൺഗ്രസ് കുടുംബം പ്രഖ്യാപിച്ചു. പകരം പ്രിയ നേതാവിന്റെ ജന്മദിനം പ്രമാണിച്ച് ജനസേവനപ്രവർത്തനങ്ങൾ നടത്തുമെന്നും കോൺഗ്രസിന്റെ യുവസംഘടനകൾ അറിയിച്ചു. "ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇരുപത് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇതിനൊപ്പം കോവിഡ് പ്രതിസന്ധിയും രാജ്യത്തെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഒരു ആഘോഷവും പാടില്ലെന്ന് എല്ലാ യൂണിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്." എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ രക്തദാന ക്യാമ്പുകൾ നടത്തുവാനും പാവപ്പെട്ട അർഹരായ കുടുംബങ്ങൾക്ക് രാജ്യവ്യാപകമായി ധനസഹായം നൽകാനും കോൺഗ്രസ് ഈ ദിനം തീരുമാനമെടുത്തിട്ടുണ്ട്. 

Readers Comment

Add a Comment