Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു. ഇടുപ്പിന്റെ ഓപ്പറേഷനിടയിൽ ഹൃദയാഘാതം വന്നതിനെത്തുടർന്നാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സച്ചി വിടപറഞ്ഞത്. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് നടക്കും. വൈകീട്ട് 4.30 ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം. ഇന്ന് രാവിലെ ഹൈക്കോടതി വളപ്പില്‍ സച്ചിയുടെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സച്ചിയുടെ മരണവാർത്ത പുറത്ത്‌വരുന്നത്. അടുത്തിടെ സൂപ്പർ ഹിറ്റായ അയ്യപ്പനും കോശിയും, അനാർക്കലി മുതലായ ഒരുപിടി ചിത്രങ്ങളിലൂടെയാണ് സച്ചി എന്ന സച്ചിദാനന്ദൻ മലയാളികൾക്ക് സുപരിചിതനാകുന്നത്. ചോക്ലേറ്റ്, രാമലീല, ഡ്രൈവിങ് ലൈസെൻസ് മുതലായ ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി. കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു. ചില നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ഉൾപ്പടെയുള്ള പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. 

Readers Comment

Add a Comment