Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:54 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും സോഫ്റ്റ്‌വെയർ രംഗത്തെ പ്രമുഖയുമായ വീണാ വിജയനും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അതിലളിതമായാകും വിവാഹം നടക്കുക. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ക്ലിഫ് ഹൗസിൽ വച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുക. ഇത് ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുഹമ്മദ് റിയാസ് പിന്നീട് ഇടതുപക്ഷ യുവജന പ്രസ്ഥാനമായ ഡി വൈ എഫ് ഐയുടെ സംസ്ഥാനതല അമരക്കാരൻ ആകുകയും തുടർന്ന് ദേശീയതലത്തിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുകയുമായിരുന്നു. 2009 പാർലമെൻറ് തിരഞ്ഞെടുപ്പിലും റിയാസ് മത്സരിച്ചെങ്കിലും എതിർ സ്ഥാനാർഥി എം കെ രാഘവനോട് പരാജയപ്പെട്ടിരുന്നു. ആർപി ടെക്നോസോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി സേവനം അനുഷ്ടിച്ച വീണ ഇപ്പോൾ സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തിവരികയാണ്. പ്രതിപക്ഷപാർട്ടികൾ ഉൾപ്പടെ വീണയ്ക്കും റിയാസിനും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 

Readers Comment

Add a Comment