Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:35 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15 ന് എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് അതി ലളിതമായാണ് വിവാഹം നടക്കുക. ഇരുവരുടെയും വിവാഹ രജിസ്‌ട്രേഷൻ മുൻപ് തന്നെ കഴിഞ്ഞിരുന്നു. ഇടതുപക്ഷ വിദ്യാർത്ഥിപ്രസ്ഥാനമായ എസ് എഫ് ഐയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് ആകുന്നതിന് മുൻപേ ഇടത്പക്ഷ യുവജന സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. ഇദ്ദേഹം 2009 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇരുവരുടെയും വിവാഹം. രണ്ട് പേരുടെയും രണ്ടാം വിവാഹമാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഐടി കമ്പനിയുടെ അമരക്കാരിയാണ് വീണ വിജയൻ.  

Readers Comment

Add a Comment