Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:47 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനായി കുട്ടികൾക്ക് വ്യാപകമായി ഇന്റർനെറ്റ് നൽകാനുള്ള നീക്കവുമായി റിലയൻസ് ജിയോ. പരമാവധി സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് സേവനം എത്തിക്കുമെന്നും ജിയോ ടിവിയിലൂടെ കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കുമെന്നും ജിയോ അധികൃതർ അറിയിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷനും സംസ്ഥാന സർക്കാരും സംയുക്തമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ജിയോയുടെ നടപടി. കുട്ടികൾ ഈ ദുരിത കാലത്ത് ബുദ്ധിമുട്ടരുതെന്നതാണ് തങ്ങളുടെ താൽപര്യമെന്നും ജിയോ വ്യക്തമാക്കി. കേരളത്തിലെ 92 ലക്ഷം ജിയോമൊബൈൽ ഉപഭോക്താക്കൾക്ക് ടി.വി ഇല്ലാതെ തന്നെ ഇനി വിക്ടേഴ്സ് ചാനൽ കാണാം. ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ജിയോ പ്രഖ്യാപിച്ചു. ഇന്റർനെറ്റില്ലാതെ കുട്ടികൾ പുരപ്പുറത്ത് കയറിയിരുന്ന് പഠിക്കുന്ന കാഴ്ച വൈറൽ ആയതോടെയാണ് ജിയോ ഹൈ സ്പീഡ് ഇന്റർനെറ്റ് കുട്ടികൾക്ക് നല്കാൻ തീരുമാനമെടുത്തത്. 

Readers Comment

Add a Comment