Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:22 pm
  • 9th August, 2026
  • Overcast Clouds
23.11°C23.11°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡാന്‍ഡ്രഫും (താരന്‍) മുടികൊഴിച്ചിലും.  മനസ്സമാധാനം പോകാന്‍ വേറെ വല്ലതും വേണോ? മാര്‍ക്കറ്റില്‍ നിന്ന് കണ്ണില്‍ക്കണ്ട ഷാംപു വാങ്ങി പ്രയോഗിച്ചാല്‍ ധനനഷ്ടവും മുടിനഷ്ടവും ഒരുമിച്ചുണ്ടാകും. വീര്യമേറിയ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഷാംപു പോലെ മുടിയില്‍ പ്രയോഗിക്കേണ്ട ഉത്പന്നങ്ങളും പരമാവധി അകറ്റിനിര്‍ത്തി, പ്രകൃതിദത്ത മാര്‍ഗങ്ങളിലേക്കു തിരിയുകയാണ് സുരക്ഷിതവും ഫലപ്രദവും.

1. സാമാന്യം വലിപ്പമുള്ള ഒരു കറ്റാര്‍വാഴത്തണ്ടില്‍ നിന്ന് ശേഖരിച്ച ജെല്‍ (പള്‍പ്പ്) രണ്ട് പാളയന്‍കോടന്‍ പഴം, ഒരു മുട്ടയുടെ വെള്ള (മുടി കൂടുതലുണ്ടെങ്കില്‍ രണ്ട് മുട്ടയുടെ വെള്ള ആകാം) ഇവ മിക്‌സിയിലടിച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. താരനും മുടികൊഴിച്ചിലും മാറും. 

2. കറ്റാര്‍വാഴ ജെല്‍ അഥവാ പള്‍പ്പ്, നെല്ലിക്കാപ്പൊടി, കീഴാര്‍നെല്ലി എന്നിവ അരച്ചെടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.  താരനും മുടി കൊഴിച്ചിലും കുറഞ്ഞ്, മുടി തഴച്ചുവളരും.

3. പേരയുടെ തളിരില അരച്ചെടുത്ത് തലയോട്ടിയില്‍ തേയ്ക്കാം. പേരയിലയിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുത്ത വെള്ളത്തില്‍ മുടി കഴുകുന്നതും ഗുണം ചെയ്യും.

4. ഉലുവ ഒരു രാത്രി കുതിര്‍ത്തുവച്ച് രാവിലെ അരച്ച് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. 

5. നെല്ലിക്ക കഷണങ്ങളാക്കി പാലില്‍ ഇട്ടു വയ്ക്കുക . പിറ്റേന്ന് ഈ നെല്ലിക്ക അരച്ചെടുത്ത് തലയില്‍ തേച്ച് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

6. ചെമ്പരത്തിപ്പൂവ്, ചെമ്പരത്തിയില, കീഴാര്‍നെല്ലി, നെല്ലിക്കാപ്പൊടി , മൈലാഞ്ചിയില എന്നിവ അരച്ച് തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. താരനും മുടികൊഴിച്ചിലും അകലാന്‍ നല്ല മരുന്നാണ്. 

7. മൈലാഞ്ചിയില, കറിവേപ്പില, കറ്റാര്‍വാഴയുടെ ജെല്‍ എന്നിവ അരച്ചെടുത്ത് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ അകറ്റി, മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും.

Readers Comment

Add a Comment