Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ബ്ലീച്ച് ചര്‍മത്തിന്റെ സ്വാഭാവികതയും സൗന്ദര്യവും നഷ്ടപ്പെടുത്തും. എന്നു കരുതി ബ്ലീച്ച് ഉപേക്ഷിക്കാന്‍ പറ്റുമോ? ഉപേക്ഷിക്കണമെന്ന് ആരു പറഞ്ഞു? പാര്‍ശ്വഫലങ്ങളില്ലാത്ത, പ്രകൃതിദത്ത ബ്ലീച്ച് പല തരത്തില്‍ അടുത്തുള്ളപ്പോള്‍ വിപണിയില്‍ കിട്ടുന്ന രാസവസ്തുക്കള്‍ അടങ്ങിയ ക്രീം വാരിത്തേച്ച് ചര്‍മത്തെ ദ്രോഹിക്കണോ? ചില പ്രകൃതിദത്ത ബ്ലീച്ചുകള്‍ അറിഞ്ഞുവച്ചോളൂ. മുഖത്തു പുരട്ടി 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നവയാണ് ഇനി പറയുന്ന ഓരോ മിശ്രിതവും. കണ്‍തടങ്ങളില്‍ ബ്ലീച്ച് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു മാത്രം.

1. ഓട്‌സ് പൊടിച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍ , തക്കാളി നീര് രണ്ട് ടീസ്പൂണ്‍, ക്യാരറ്റ് നീര് ഒരു ടീസ്പൂണ്‍, നാരങ്ങാനീര് നീര് ഒരു ടീസ്പൂണ്‍ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം. നാരങ്ങാനീര് അലര്‍ജിയുള്ളവര്‍ക്ക്, അതിനു പകരം തൈര് ഉപയോഗിക്കാം. 
2. തൈര്, നാരങ്ങാനീര് മിശ്രിതം. 
3. ഉരുളക്കിഴങ്ങ് നീരും തേനും യോജിപ്പിച്ചത്. 
4. വെള്ളരിക്കാ നീര്, നാരങ്ങാനീര് എന്നിവ അരിപ്പൊടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയത്
5. തൈരും ഒലിവ് ഓയിലും യോജിപ്പിച്ചത്. 
6. മുട്ടയുടെ വെള്ള, കോണ്‍ഫ്‌ളവര്‍, മഞ്ഞള്‍പ്പൊടി, പഞ്ചസാര മിശ്രിതം
7. പാല്‍പ്പാട നാരങ്ങാനീരുമായി യോജിപ്പിച്ചത്.
8. പാല്‍, തേന്‍, ചെറുനാരങ്ങാ നീര് എന്നിവ യോജിപ്പിച്ചത്.
9. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത് തൈരില്‍ ചാലിച്ചെടുത്തത.്
10. പാളയംകോടന്‍ പഴം, കറ്റാര്‍വാഴ മിശ്രിതം.

ഓര്‍മ്മിക്കുക: സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങളെല്ലാം മികച്ച ബ്ലീച്ച് ഫലം നല്‍കുന്നവയാണ്.

Readers Comment

Add a Comment