Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവ്വീസ്
പുന:രാരംഭിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വ്വീസ് നടത്തുന്നത്. കേരളത്തില്‍ ഒന്‍പത് സ്റ്റോപുകളാണ് അനുവദിച്ചത്.
ഇന്ന് വൈകീട്ട് മുതല്‍ റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഐആര്‍ടിസിയുടെ വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പ്പന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.
ഡല്‍ഹി - തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം- ഡല്‍ഹി ട്രെയിന്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സര്‍വ്വീസ് നടത്താനാണ് ആലോചന.
അതേസമയം, തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ ട്രെയിന്‍ മെയ് 15 നും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം.
22.57°C








