Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തില്‍ വച്ച് മരണമടയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് വിവിധ ജില്ലകള്‍ക്ക് വിനിയോഗിക്കാവുന്ന തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എറണാകുളം ജില്ലയ്ക്ക് അഞ്ചു ലക്ഷം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകള്‍ക്ക് നാലു ലക്ഷം വീതം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മൂന്നു ലക്ഷം എന്നിങ്ങനെയാണ് വര്‍ദ്ധിപ്പിച്ച തുക. ഇടുക്കി, വയനാട്, കാസര്‍കോഡ് ജില്ലകള്‍ക്കുള്ള തുക രണ്ടു ലക്ഷം രൂപയായി നിലനിര്‍ത്തി.  

കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയുടെ ഫണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ വീതം ഓരോ ജില്ലയ്ക്കും റിവോള്‍വിങ് ഫണ്ട്  ആയി അനുവദിച്ചാണ് ഈ സഹായം ആരംഭിച്ചത്. ജില്ലാ ലേബര്‍ ഓഫീസര്‍ക്കായിരുന്നു ചുമതല. പിന്നീട് റിവോള്‍വിങ് ഫണ്ടിന്റെ പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള ജില്ലകളില്‍ ഈ തുക അപര്യാപ്തമാണെന്നു കണ്ടാണ് തുക വര്‍ദ്ധിപ്പിക്കാനുള്ള തൊഴില്‍ വകുപ്പിന്റെ അപേക്ഷ പരിഗണിച്ചത്. 

Readers Comment

Add a Comment