Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:49 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
playstore

മറ്റുള്ളവരോട് സദാ ബന്ധപ്പെടാനും വാർത്തകൾ അറിയാനും ജീവിതം മെച്ചപ്പെട്ട രീതിയിൽ പ്ലാൻ ചെയ്യാനും നമ്മൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിരവധി ആപ്പുകൾ ഡൌൺലോഡ് ചെയ്യാറുണ്ട്. ചില ആപ്പുകൾ നമ്മെ ആപ്പിൽ ആക്കാറുമുണ്ട്. എന്നാൽ ചുംബിക്കാനും ഷേവ് ചെയ്യാനും വരെ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെന്ന് അറിയുമോ? ഇതാ പ്ലേ സ്റ്റോറിലെ ചില കൗതുകമുണർത്തുന്ന ആപ്പുകൾ 
ഐഫ്രഞ്ച്കിസ് 
എല്ലാത്തിലും അഗ്രഗണ്യനാണെങ്കിലും നന്നായി ചുംബിക്കാൻ അറിയില്ലെന്ന പരാതി നിങ്ങൾക്ക് പങ്കാളിയെക്കുറിച്ചുണ്ടോ? എങ്കിൽ വേഗം പങ്കാളിയുടെ സ്മാർട്ട് ഫോണിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ. നന്നായി ചുംബിക്കാനുള്ള നിർദേശങ്ങൾ മുതൽ സ്‌ക്രീനിൽ ചുംബിപ്പിച്ചുകൊണ്ടുള്ള പരിശീലനം വരെ കഴിയുമ്പോൾ നിങ്ങളുടെ ചുംബനം മെച്ചപ്പെടുമെന്ന് ആപ്പ് നിർമ്മിച്ചവർ അവകാശപ്പെടുന്നു. ഈ ആപ്പ് പൂർണ്ണമായും സൗജന്യമാണ്. 
ഇലക്ട്രിക്ക് ഷേവർ
ഒരു വിർച്വൽ ഷേവിങ്ങ് അനുഭവം ലഭിച്ചാൽ അത് രസമായിരിക്കില്ലേ? നിങ്ങളുടെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ചുകൊണ്ട് മുഖത്തിന്റെ ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിച്ചുകൊണ്ട് ഈ ഇലക്ട്രിക് ഷേവർ ക്യാമെറയ്‌ക്കൊപ്പം നീങ്ങും. ഈ ആപ്പിലൂടെ ലഭിക്കുന്ന വൈബ്രെഷനും  ശബ്ദവും നിങ്ങളെ വിർച്വൽ ഷേവിങ്ങിന്റെ അനുഭവത്തിലെത്തിക്കാൻ കെൽപ്പുള്ളവയാണ്. 
പ്ലേയ്‌സസ്‌ ഐ ഹാവ് പൂപ്പ്ഡ്
ആപ്പിന്റെ പേര് തന്നെ അത്യന്തം കൗതുകം ഉണർത്തുന്നതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങൾ എവിടെയൊക്കെ മലമൂത്ര വിസർജനം നടത്തിയെന്ന് രേഖപ്പെടുത്തി വെയ്ക്കാനും പിന്നീട് നോക്കി രസിക്കാനും താൽപ്പര്യമുള്ളവർക്ക് വേണ്ടിയാണു ഈ ആപ്പ്. എവിടെയൊക്കെ പോയി നിങ്ങൾ കാര്യം സാധിച്ചുവെന്ന് ലൊക്കേഷൻ സഹിതം നിങ്ങൾക്ക് ഈ ആപ്പിൽ രേഖപ്പെടുത്തി വെയ്ക്കാം. ഈ ലൊക്കേഷൻ ചില സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ ഷെയർ ചെയ്ത് ഫൺ ഇരട്ടിപ്പിക്കാനാണ് ആപ്പ് ഉണ്ടാക്കിയവരുടെ നിർദേശം. 
വിർച്വൽ സിഗരറ്റ് സ്‌മോക്കിങ് 
പുകവലിയ്ക്ക് അടിപ്പെട്ട് പോകുകയും പിന്നീട് നിർത്താൻ പെടാപാട് പെടുകയും ചെയ്യുന്നവർക്ക് ധൈര്യമായി ഡൌൺലോഡ് ചെയ്യാനാകുന്ന ആപ്പാണ് ഇത്. നിങ്ങളുടെ സ്‌ക്രീൻ ഒരു സിഗരറ്റാണ് എന്ന് വിചാരിച്ചുകൊണ്ട് നിങ്ങൾക്ക് വിർച്ച്വൽ സ്‌മോക്കിങ് ആരംഭിക്കാം. നിങ്ങൾ ഊതുന്നതിന് അനുസരിച്ച് സിഗരറ്റ് എരിഞ്ഞ് തീരും. ആരോഗ്യത്തിന് ഹാനികരവുമല്ല. 
കൗതുകമുണർത്തുന്ന വേറെയും ആപ്പുകൾ പ്ലേ സ്റ്റോറിലുണ്ട്. ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതും ആയാസരഹിതവും സ്മാർട്ടുമാക്കാൻ ഈ ആപ്പുകൾ ഉപയോഗിക്കാം.

 

Readers Comment

Add a Comment