Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:41 am
  • 10th August, 2026
  • Overcast Clouds
23.04°C23.04°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,sub collector,wedding,after,covid,duty,i2inews

പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെഎസ്. അഞ്ജു കോവിഡ് ഡ്യൂട്ടി കഴിഞ്ഞു നേരെ എത്തിയത് കതിര്‍ മണ്ഡപത്തിലേക്കായിരുന്നു. ആളും ആരവങ്ങളും ഒന്നും ഇല്ലാതെ പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ അഞ്ജുവിന്‍റെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു വിവാഹം.

കൊവിഡ് ഡ്യൂട്ടിയിലായിരുന്ന അഞ്ജു ഒന്നാം തീയതിയാണ് വീട്ടിലെത്തിയത് .ഏപ്രിലില്‍ നടത്താനിരുന്ന വിവാഹം ലോക്ക് ഡൗണിനെ തുടർന്ന് മാറ്റി വെച്ചിരുന്നു. എന്നാൽ സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ഇന്നലെ വിവാഹം നടത്തുകയായിരുന്നു.വിവാഹം കഴിഞ്ഞും അവധിയെടുക്കില്ലെന്നും നാളെ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും അഞ്ജു  പറയുന്നു.

പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശിയും അഹല്യ ആശുപത്രിയില്‍ ഓഫ്താല്‍മോളജിസ്റ്റുമായ ഡോ. ജെ. നവറോഷ് ആണ് വരന്‍. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥ‍യാണ്.

 

Readers Comment

Add a Comment