Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,mill,fire,cherthala,kerala,i2inews

ചേർത്തല വയലാറിൽ ചകിരി മില്ലിന് തീ പിടിച്ച് വൻ നാശനഷ്‌ടം ഉണ്ടായി. വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പൂന്തിരിശേരി വീട്ടിൽ സികെ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിൽ സൂക്ഷിച്ചിരുന്ന ചകിരിയാണ് കത്തിനശിച്ചത്.

ലോക്ക് ഡൗണിന് മുൻപായി പൊള്ളാച്ചിയാൽ നിന്ന് കൊണ്ടുവന്ന നാല് ലോഡ് ചകിരി തൊഴിലാളികൾ വരാത്തതിനാൽ മില്ലിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം ഉണ്ടായത്. തീ പിടിത്തത്തിൽ ചകിരി പൂർണ്ണമായും കത്തി നശിച്ചു.

ചേർത്തല-അരൂർ ഭാഗത്ത് നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. അതേ സമയം, ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടിക്കാൻ ഉണ്ടായ കാരണമെന്നും,ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായും ഉടമ സി.കെ.ദിലീപ് പറഞ്ഞു.

 

Readers Comment

Add a Comment