Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:14 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,hospitals,supreme court,notice,central govt,i2inews

കോവിഡ് ചികിത്സക്ക് സ്വകാര്യ കോർപ്പറേറ്റ് ആശുപത്രികൾ 12 ലക്ഷം വരെ ഈടാക്കുന്നതിൽ ഇടപെടണമെന്ന ആവശ്യത്തെ തുടർന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. സ്വകാര്യ ആശുപത്രികളെ കേൾക്കാതെ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ചെലവ് നിയന്ത്രിക്കുന്നത് പരമാവധി തുക നിശ്ചയിച്ചായിരിക്കണോ എന്ന് ഹർജി നൽകിയ അഡ്വ. സച്ചിൻ ജെയിനിനോട് സുപ്രീം കോടതി ചോദിച്ചു.

കോവിഡ് ആശുപത്രികളാക്കി മാറ്റിയ സ്വകാര്യ ആശുപത്രികളിൽ എത്ര തുക ഈടാക്കണമെന്ന് നിർണ്ണയിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ ബോധിപ്പിക്കുകയും ഉണ്ടായി. പത്തും പന്ത്രണ്ടും ലക്ഷം വരെ ഈടാക്കുന്ന ആശുപത്രികൾ ഉണ്ട്.എന്നാൽ എത്ര തുക വരെ വേണമെങ്കിലും ഈടാക്കാനുള്ള അധികാരം സർക്കാർ അവർക്ക് നല്കിയിരിക്കുകയാണെന്നും അഡ്വ .ജെയിൻ വാദിച്ചു. 

ആശുപത്രി ബെഡ്ഡുകൾ രോഗികൾക്ക് നൽകുന്നതിനാണ് ഈ തുക അത്രെയും ഈടാക്കുന്നതെന്നും ശസ്ത്രക്രിയ പോലുള്ളവയ്ക്കല്ലെന്നും അഭിഭാഷകൻ ബോധിപ്പിക്കുകയുണ്ടായി. അതേ സമയം,സ്വകാര്യ ആശുപത്രികളെ കേൾക്കാതെ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി.

Readers Comment

Add a Comment