Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:45 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹിന്ദുക്കളുടെ ജനന മരണ ചടങ്ങുകളുമായി ബദ്ധപ്പെട്ട് പുണ്യ ഗംഗയുടെ തീർത്ഥത്തിന് പരമപ്രാധാന്യമുണ്ട്. പുണ്യ നദി ആണെങ്കിലും മനുഷ്യപ്രവർത്തികളാൽ പുണ്യ ഗംഗ വർഷങ്ങളോളം അശുദ്ധയായി തന്നെയാണ് കിടന്നത്. പരമശിവൻ തന്റെ ജടയിൽ ഒളിപ്പിച്ച പുണ്യ നദി എന്ന് ഹിന്ദു പുരാണങ്ങൾ വാഴ്ത്തിയ ഗംഗയുടെ അടിത്തട്ടിൽ ഒളിച്ചുകിടന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുതൽ അഴുകിയ ശവശരീരങ്ങൾ വരെയായിരുന്നു. പുണ്യത്തിനായി ഗംഗാജലം സേവിക്കണമെന്ന് മതങ്ങൾ നിഷ്ക്കർഷിച്ചപ്പോഴും കൊടിയ മലിനീകരണം നടന്ന നദിയായതിനാൽ ഗംഗാജലം സേവിക്കാൻ പലരും മടിച്ചിരുന്നു. ഒടുവിൽ നീണ്ട വർഷങ്ങൾക്കിപ്പുറം ഗംഗാജലം കുടിക്കാൻ യോഗ്യമായെന്ന് ആരോഗ്യ പ്രവർത്തകർ കണ്ടെത്തി. കാരണമോ. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ. ഹരിദ്വാറിലെ പുണ്യനഗരത്തിലെ തീരത്ത് നിന്ന് ശേഖരിച്ച ജലം പരിശോധിച്ച സംഘമാണ് ഗംഗാജലം ഇപ്പോൾ കുടിക്കാൻ യോഗ്യമാണെന്ന് കണ്ടെത്തിയത്. വ്യാവസായിക മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് ഗംഗ ജലത്തിൽ ഇപ്പോളുണ്ടായ ശുദ്ധതയുടെ പ്രധാന കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ബിഡി ജോഷി പറഞ്ഞു. വിവിധ ഇടങ്ങളിൽ വിവിധ അടരുകളിൽ നിന്നും ശേഖരിച്ച ധാരാളം സാമ്പിളുകൾ പരിശോധിച്ച ശേഷമാണ് സംഘം വിധി പറഞ്ഞത്. സാധാരണ ദിവസങ്ങളിൽ ആയിരത്തോളം തീർത്ഥാടകരാണ് ഗംഗാതീരത്ത് എത്തിക്കൊണ്ടിരുന്നത്. ലോക്ക് ഡൗൺ കാരണം ഇത് ഗണ്യമായി കുറഞ്ഞതോടെ ഗംഗാജലത്തിൽ അടങ്ങിയിരുന്ന അത്യന്തം വിഷവസ്തുക്കളുടെ അളവിൽ ഒറ്റയടിക്ക് 34 ശതമാനത്തോളം കുറവ് സംഭവിച്ചുവെന്നാണ് ഉത്തരാഖണ്ഡ് മലിനീകരണ ബോർഡ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. നദിയോട് ചേർന്നുള്ള ഓടയിലെ വെള്ളവും വൃത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Readers Comment

Add a Comment