Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:43 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാൽ ബീവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തയ്യാറായിരിക്കാൻ മാനേജർമാർക്ക് ബെവ്കോ എംഡി നിർദേശം നൽകി. 
പത്തിന നിര്‍ദ്ദേശങ്ങളാണ് എംഡി ജീവനക്കാര്‍ക്ക് നൽകുന്നത്. സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക്  ജീവനക്കാർ തയ്യാറായിരിക്കണം. മദ്യശാലകൾ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അറിയിച്ചാലുടൻ ഷോപ്പുകൾ തുറന്ന് വൃത്തിയാക്കണം. ജീവനക്കാരെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും എംഡി പറയുന്നു. മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും തെർമ്മൽ മീറ്ററുകൾ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഔട്ട്ലെറ്റുകളിൽ സാനിറ്റൈസർ ലഭ്യത ഉറപ്പുവരുത്തണമെന്നും ബെവ്കോ എംഡി നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജർമാർക്ക് കൈമാറിയത്.

അതേസമയം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം കൂടി പരിഗണിച്ചാകും. മാത്രമല്ല ഹോട്ട് സ്പോട്ടുകളിൽ മദ്യശാലകൾ പ്രവര്‍ത്തിക്കില്ലെന്നതടക്കം കര്‍ശന വ്യവസ്ഥകളും ഉണ്ടായേക്കും.

Readers Comment

Add a Comment