Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ലോക്ക് ഡൗൺ കാലത്ത് ആളുകൾ ബോറടി മാറ്റാൻ ഏറ്റവുമധികം ആശ്രയിച്ചത് സോഷ്യൽ മീഡിയ സൈറ്റുകളെയാണ്. അവയിൽ തന്നെ ഏറ്റവും കൂടുതൽ പേരും ചേർത്ത് പിടിച്ചത് ഫേസ്ബുക്കും ഇതേ കമ്പനിയുടെ തന്നെ വാട്ടസ്ആപ്പുമാണ്. കോവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന ഈ കാലത്ത് ലൈക്കിനും, ലവിനും, ഹഹഹയ്ക്കും, സാഡിനും, ആൻഗ്രിയ്ക്കുമൊപ്പം മറ്റൊരു റിയാക്ഷൻ നൽകാനുള്ള ഓപ്‌ഷൻ കൂടി ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യാനൊരുങ്ങുകയാണ് ഫേസ്‌ബുക്ക് കമ്പനി. ഹഗ് എന്ന പേരിട്ടിരിക്കുന്ന ഈ റിയാക്ഷൻ ആലിംഗനത്തിന്റെ എഫക്ടിനെ സൂചിപ്പിക്കുന്നു. സാധാരണ സ്മൈലിയ്‌ക്കൊപ്പം കയ്യുകൾ കൊണ്ട് ഒരു ഹാർട്ട് ചേർത്ത് വെച്ച മാതൃകയിലാണ് റിയാക്ഷൻ ഡിസൈൻ  ചെയ്തിരിക്കുന്നതെന്ന് ഫെസ്ബൂക് കമ്പനി അറിയിച്ചു. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആളുകൾ ഹൃദയം കൊണ്ട് പരസ്പരം ആലിംഗനം ചെയ്യുന്നതും ഒന്നാകുന്നതുമാണ് ഈ റിയാക്ഷനിലൂടെ ഭാവന ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ലൈക്കും കമന്റും ഷെയറും മാത്രം ഓപ്‌ഷൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾക്ക് ഇതിൽ ഉൾക്കൊള്ളാതെ ഇനിയും വികാരങ്ങൾ പങ്കുവെയ്ക്കാനുണ്ട് എന്ന് ഉപഭോക്താക്കൾ പറഞ്ഞതോടെയാണ് കമ്പനി 2016 ൽ കൂടുതൽ റിയാക്ഷനുകൾ ഉൾപ്പെടുത്തിയത്. പുതിയ ഹഗ് റിയാക്ഷനുള്ള എല്ലാ നടപടികളും പൂർത്തിയായതായും ഈ ആഴ്ച തന്നെ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫേസ്‌ബുക്ക് അറിയിച്ചു. 

Readers Comment

Add a Comment