Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,school,childrens,teacher,should,wear,mask,health department,i2inews

കൊവിഡ് വ്യാപനം അവസാനിച്ചാലും പുതിയ അധ്യായന വർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞു മാത്രമേ സ്‌കൂളുകളിൽ എത്താവൂ എന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം.മെയ് 30ന് മുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചു നൽകും.

സമഗ്രശിക്ഷാ കേരളമാണ് മുഖാവരണം നിർമിച്ചു നൽകുക. ഒരു കുട്ടിക്ക് രണ്ട് മുഖാവരണങ്ങൾ ആകും ലഭിക്കുക. തുണി കൊണ്ടുള്ള മുഖാവരണം യൂനിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമാണം.

മുഖാവരണ നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധ പ്രവർത്തകർ, പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ പറയുന്നു. മേയ് 30ന് മുമ്പായി തന്നെ സ്‌കൂളുകളിൽ മുഖാവരണം എത്തിക്കാനാണ് നിർദേശം.

സൗജന്യ യൂനിഫോമിനായുള്ള തുകയിൽ ഇതിന്റെ ചെലവ് വകയിരുത്തും. വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നൽകിയാൽ അത് വകയിരുത്തണം.

Readers Comment

Add a Comment