Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാൻ ബന്ധപ്പെട്ട ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി ബന്ധുക്കളുടെ മൃതദേഹം ഒരു നോക്കുകാണാനുള്ള അവസരം പോലും നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. പല വിമാന കമ്പനികളും കാർഗോ ഫ്‌ളൈറ്റുകളിൽ മൃതദേഹം കൊണ്ടുവരാനുള്ള സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രസർക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ നിലപാട് തടസ്സമായിരിക്കുകയാണ്. ഹൃദ്രോഗവും മസ്തിഷ്‌ക്കാഘാതവും സംഭവിച്ച്് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും നാട്ടിലെത്തിക്കാനാവുന്നില്ല. ഇത് കൊടും ക്രൂരതയാണ്.
മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ എംബസികളാകട്ടെ, ഡൽഹിയിലെ കേന്ദ്ര ആഭ്യന്തര മന്താലയത്തിൽ നിന്ന് നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷൻ) വേണമെന്ന് നിർബന്ധിക്കുന്നു. എന്നാൽ കോവിഡ്-19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുമാനങ്ങൾ നിർത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ അയച്ചുകൊണ്ടിരുന്നത്. ഇതാണ് ഇപ്പോൾതടസ്സപ്പെട്ടിരിക്കുന്നത്.
ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ക്ലിയറൻസ് നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകണമെന്നും അതുവഴി ഉറ്റവരുടെ ഭൗതീക ശരീരമെങ്കിലും ഒരുനോക്കുകാണാനും അന്ത്യകർമങ്ങൾ നടത്താനും കുടുംബാംഗങ്ങൾക്ക് സൗകര്യമൊരുക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.
24.79°C








