Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതുജനങ്ങള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കാനുള്ള  എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന് തുടക്കമായി. 112 എന്ന  ടോള്‍ഫ്രീ നമ്പറിലേക്കു വിളിച്ചാല്‍ സംസ്ഥാനത്ത് എവിടെയാണെങ്കിലും വേഗത്തില്‍ സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം സംവിധാനം. അടിയന്തര സഹായങ്ങള്‍ക്ക് ഇന്‍ഡ്യയില്‍ എവിടെയും ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പുതിയ സംവിധാനം നിലവില്‍ വന്നത്.  

വിവിധ സഹായ അഭ്യര്‍ത്ഥനകള്‍ക്ക് വെവ്വേറെ ഫോണ്‍നമ്പരുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇനി ഇത്തരം എല്ലാ ആവശ്യങ്ങള്‍ക്കും 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതി. ഫയര്‍ ഫോഴ്‌സ്  സേവനങ്ങള്‍ക്കുള്ള 101, ആരോഗ്യ സേവനങ്ങള്‍ക്കുള്ള 108, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ലഭിക്കുന്നതിനുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തിനു കീഴിലാകും. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്റര്‍ ആണ് എമര്‍ജന്‍സി കോളുകള്‍ ക്രോഡീകരിക്കുക.

സഹായ അഭ്യര്‍ത്ഥനകള്‍ എവിടെ നിന്നാണെന്ന്  കമാന്‍ഡ് സെന്ററിന് തിരിച്ചറിയാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് ഉടനെ  പോലീസ് സഹായം ലഭ്യമാക്കാനാകും. സംസ്ഥാനത്ത് എവിടെയുമുള്ള ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കമാന്‍ഡ് സെന്ററുമായി സൗജന്യമായി ബന്ധപ്പെടാം. 

112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരികെ  ഈ നമ്പറിലേക്കു വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. സി- ഡാക്ക് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. 6.18 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് എന്നും പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാര്‍ അറിയിച്ചു.

Readers Comment

Add a Comment