Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുറത്തിറങ്ങാത്തതിലും പ്രീയപ്പെട്ടവരെ കാണാൻ സാധിക്കാത്തതിലും ട്രിപ്പ് പ്ലാനുകൾ നടത്താകെ പോകുന്നതിലും ലോകത്തിലെ ഭൂരിഭാഗം ആളുകൾക്കും അമർഷവും സങ്കടവും ഒക്കെയുണ്ട്. ചിലരിൽ ഇത് വിഷാദരോഗത്തിന് വരെ വഴി വെച്ചിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം ആളുകളും സ്വയം കരുതലിന്റെയും മറ്റുള്ളവരോടുള്ള കരുതലിന്റെയും ഭാഗമായി സർക്കാർ നിർദേശങ്ങൾ അനുസരിച്ച് വീട്ടിലിരിക്കാൻ തന്നെ തീരുമാനിച്ചു. ആട്ടവും പാട്ടും സൊറ പറയലും ഒക്കെ വീടിന്റെ നാല് ചുമരുകൾക്ക് അകത്ത് തന്നെയാക്കി. കോവിഡ് രോഗം ഏറ്റവുമധികം ഉലച്ച ഒരു രാജ്യമാണ് അമേരിക്ക. അതിനാലാണ് സർക്കാർ പൗരന്മാരോട് ദയവായി വീട്ടിലിരിക്കൂ എന്ന് ഉപദേശിച്ചത്. എന്നിട്ടും ഒരു കൂട്ടർക്ക് അത് അത്ര സുഖിച്ചില്ല. ലോക്ക് ഡൗൺ പോയി തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് അമേരിക്കയിലെ ഒരു കൂട്ടം ആളുകൾ.
ഈ ലോകത്തിലെ സർക്കാരുകൾ മുഴുവൻ ഓവർ ആക്റ്റ് ചെയുകയാണെന്നാണ് അവരുടെ വാദം. എല്ലാവരും കൂടി ഒരു രോഗത്തിന്റെ പേരും പറഞ്ഞ് ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖലയെയും താറുമാറാക്കുന്നു. ഇത് ഇനിയും തുടരാനാകില്ല എന്നതാണ് ഇവരുടെ പ്രതിഷേധപ്രവർത്തനങ്ങൾക്ക് പിന്നിലുള്ള ചേതോവികാരം. അടങ്ങിയൊതുങ്ങി ഞങ്ങളെ വീട്ടിലിരുത്താൻ നോക്കേണ്ട ഞങ്ങൾ പുറത്തിറങ്ങും എന്ന ശാഠ്യത്തോടെയാണ് ഇവർ കൊടികളുമായി തെരുവിലിറങ്ങുന്നത്. എന്തായാലും ഈ രാജ്യതലവന്മാരുടെ പ്രതിരോധനടപടികളുടെ അത്രയും അപകടമൊന്നുമില്ല കൊറോണ വൈറസിന് എന്നാണ് ഇവർ പറയുന്നത്. അമേരിക്കയുടെ പ്രധാന ഭാഗങ്ങളെല്ലാം പ്രതിഷേധക്കാർ കയ്യടക്കിയിട്ടുണ്ട്. നോർത്ത് കാലിഫോർണിയ, കെന്റക്കി, വിർജീനിയ, ടെക്സാസ്, മെരിലാൻഡ് മുതലായ നഗരങ്ങൾ പ്രതിഷേധത്താൽ പുകയുകയാണ്. അമേരിക്കയിൽ ഇതിനോടകം തന്നെ നാല്പത്തിനായിരത്തോളം പേർ കോവിഡ് രോഗം മൂലം മരിച്ചുകഴിഞ്ഞു.ഇനി പ്രതിഷേധപ്രകടനങ്ങളും കൂടി കഴിയുമ്പോൾ ലോകത്തെ വൻ ശക്തികളുടെ അവസ്ഥ എന്താകുമെന്ന് കണ്ട് തന്നെ അറിയണം.  

 

Readers Comment

Add a Comment