Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Mualana saad

ദൗർഭാഗ്യവശാൽ കുറച്ച് ടെസ്റ്റുകൾ പോസിറ്റിവ് ആയി എന്ന് കരുതി ഞങ്ങളാണോ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ എന്ന് ഓരോരുത്തരും സ്വന്തം മനസാക്ഷിയോട് ചോദിച്ചിട്ട് മറുപടി പറയണമെന്ന് തബ്ലീഗ് ജമാ അത്ത് ചീഫ് മൗലാന സാദ്. തങ്ങൾ പോലീസ് നടപടികളുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും സഹകരണം ഉറപ്പു വരുത്താൻ എല്ലാ ശാഖകളിലേക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇതിനേക്കാൾ വലിയ പൊതുസമ്മേളനങ്ങൾ നടന്നതായി തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "അധികൃതരെ അറിയിച്ചുകൊണ്ടാണ് വിശേഷദിവസമായതിനാൽ അന്ന് മതസമ്മേളനം നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്നും ആളുകൾ മുൻകൂട്ടിയെത്തിയതിനാൽ പരുപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കാനും കഴിയില്ലായിരുന്നു. സംഘടനയ്ക്ക് വിദേശഫണ്ടിങ് വലിയതോതിൽ ലഭിക്കുന്നുണ്ടെന്ന് പറയുന്നത് വാസ്തവമല്ല". അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന് നൽകിയ സ്‌പെഷ്യൽ അഭിമുഖത്തിലാണ് സാദ് തുറന്ന് സംസാരിച്ചത്. 

Readers Comment

Add a Comment