Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 am
  • 19th April, 2024
  • Broken Clouds
30.82°C30.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
mask

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ചില നിർദേശങ്ങൾ കൂടി പൊതുജനങ്ങളുടെ അറിവിലേക്കായി നൽകുന്നുണ്ട്. അത് താഴെപ്പറയുന്നവയാണ്. 
പുറത്തിറങ്ങിയാലും കൃത്യമായി സാമൂഹ്യ അകലം പാലിക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. ജോലി സംബന്ധമോ അല്ലാതെയോ ഉള്ള എല്ലാ മീറ്റിങ്ങുകളും ഫോൺ വഴിയോ വീഡിയോ കോൺഫെറെൻസിങ് വഴിയോ ആക്കണമെന്നും നിർദേശമുണ്ട്. ഏറ്റവും അടിയന്തിര ആവിശ്യങ്ങൾക്കല്ലാതെ ഒരു കാരണവശാലും ജില്ലാ അതിർത്തി വിട്ട് പോകരുത്. മെഡിക്കൽ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ അതിർത്തി വിട്ട് പോകാൻ അനുമതിയുള്ളൂ. ഇടവിട്ട ഷിഫ്റ്റുകളിൽ ഓഫീസുകളിലേക്ക് പോകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കുന്നത് അനുവദനീയമല്ല. കോവിഡ് തീവ്രമേഖലകളിൽ ജോലി ചെയ്യുന്നവർ അതാത് സ്ഥലങ്ങളിലെ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

Readers Comment

Add a Comment