Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി ഐ.റ്റി വിദഗ്ദ്ധന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഐ.റ്റി വിദഗ്ദ്ധന്‍ തസ്തികയിലേക്ക് ഐ.റ്റി/കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക്ക് അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഡി.സി.എ, മലയാളം/ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ്, ഡാറ്റാ എന്‍ട്രി, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ വേണം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 29ന് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എം.പി. ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഹാജരാകണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ഐ.റ്റി വിദഗ്ദ്ധന്‍ തസ്തികയിലേക്ക് രാവിലെ 9.30 മുതല്‍ ഒരുമണിവരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4.30 വരെയുമാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731317

Readers Comment

Add a Comment