Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:44 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ്- 19  ബാധിച്ച്  കണ്ണൂര്‍ പരിയാരം  മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞ  മാഹി ,ചെറുകല്ലായി സ്വദേശി  മെഹറൂഫിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഇക്കഴിഞ്ഞ 11 -നു  രാവിലെ 7 .30 നാണു  മരണമടഞ്ഞത്. കോവിഡ്- 19 ബാധിക്കുന്നതിനു  മുമ്പുതന്നെ ഇദ്ദേഹം ബി.പി ,കിഡ്‌നി,ഹൃദയസംബന്ധമായ അസുഖങ്ങൾക്ക്   ചികിത്സയിലായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു .

 മൃതദേഹം വൈകിട്ട് അഞ്ചരയോടുകൂടി  പരിയാരം അംശം  കോരൻപീടിക ജുമാ മസ്ജിദിനു  കീഴിലുളള ദാറുൽ ഹുദാ ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപത്തുള്ള ഖബർസ്ഥാനിൽ എത്തിച്ച് ആറുമണിയോടെ  അടക്കം ചെയ്തു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന  പ്രോട്ടോക്കോള്‍ കർശനമായി പാലിച്ചുകൊണ്ടാണ് മൃതദേഹം മറവ് ചെയ്തത്.

Readers Comment

Add a Comment