Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:43 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid 19,kerala,mali visitors,return back,i2inews

തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികളെ തിരികെ നാട്ടിലേയ്ക്ക് അയച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ മാലിദ്വീവ്സിൻ്റെ  രണ്ട് വിമാനങ്ങളിലായാണ് ഇവരെ യാത്ര അയച്ചത്. ശനിയാഴ്ച്ച രാവിലെ 10:20 ന് തിരിച്ച ആദ്യ വിമാനത്തിൽ 51 പേരും 12:40 ന് തിരിച്ച രണ്ടാമത്തെ വിമാനത്തിൽ 155 പേരുമാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. 

നാല് ഡോക്ടർമാരും ആറ് ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന  മെഡിക്കൽ സംഘം  വിമാനത്താവളത്തിൽ വച്ച്  യാത്രക്കാരെ സ്ക്രീൻ ചെയ്യുകയുണ്ടായി. തെർമൽ സ്ക്രീനിംഗിൽ ആർക്കും തന്നെ പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു . കൂടാതെ ഇവരുടെ പേരും മറ്റു വിവരങ്ങളും ശേഖരിച്ചിട്ടുമുണ്ട്. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ സംഘത്തിൽ ഉണ്ടായിരുന്നു. ചികിത്സ പോലുള്ള  വിവിധ ആവശ്യങ്ങൾക്കായി ജില്ലയിൽ എത്തിയവരാണ് എല്ലാവരും. വിമാനത്താവള അധികൃതർ, സി.ഐ എസ്.എഫ് ഉദ്യോഗസ്ഥർ ,മാലിദ്വീപ് കോൺസ്റ്റുലേറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Readers Comment

Add a Comment