Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:15 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,Indian railway,food distributed,poor people,i2inews

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പാവപ്പെട്ടവർക്ക് 8.5 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേപ്പര്‍ പ്ലേറ്റുകളില്‍ ഉച്ചഭക്ഷണവും  വൈകിട്ട്  ഭക്ഷണപ്പൊതികളും ഐ.ആര്‍.സി.ടി.സി പാചകപ്പുരകള്‍, ആർപിഎഫ്, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന റെയില്‍വെ വിതരണം ചെയ്യുന്നുണ്ട്. 

ദരിദ്രര്‍, നിരാലംബര്‍, കുട്ടികള്‍, കൂലിപ്പണിക്കാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ഒറ്റപ്പെട്ടുപോയവര്‍ എന്നിങ്ങനെ റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും ഭക്ഷണം തേടി വരുന്നവരെ ഉദ്ദേശിച്ചാണ് ഭക്ഷണ വിതരണം. സ്റ്റേഷന് അകലെയുള്ള മേഖലകളിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയില്‍വേയുടെ ഈ സന്നദ്ധസേവനം.

കഴിഞ്ഞ മാസം 28മുതല്‍ ഇതുവരെ രാജ്യത്തെ വിവിധ നഗരങ്ങളിലായി 8.5 ലക്ഷം ഭക്ഷണപ്പൊതികളാണ് റെയില്‍വെ പാവപ്പെട്ടവർക്ക് വിതരണം ചെയ്തത്. ഐ.ആര്‍.സി.ടി.സി 6 ലക്ഷത്തിലധികം ഭക്ഷണപ്പൊതികളും, ആര്‍പിഎഫ്  2 ലക്ഷത്തോളം  ഭക്ഷണപ്പൊതികളും, സന്നദ്ധസംഘടനകളുടെ സഹായത്തോടെ 1.5 ലക്ഷത്തോളം  ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ഭക്ഷണ വിതരണത്തിനായി നിലവില്‍ ഭക്ഷ്യ ധാന്യങ്ങളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും മതിയായ ശേഖരമുണ്ടെന്നും ഇന്ത്യൻ റെയില്‍വെ അറിയിച്ചു.

Readers Comment

Add a Comment