Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
domestic violence

രാജ്യത്ത് ലോക് ഡൗൺ കാലം ഗാർഹികപീഡനകാലം കൂടി ആയിരുന്നുവെന്ന് റിപ്പോർട്ട്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 21 ദിന ലോക് ഡൗൺ കാലത്ത് വിവിധ ഇടങ്ങളിൽ നിന്നായി ലഭിച്ച പരാതികൾ സർവ കാല റെക്കോർഡിലേക്ക്. ലോക് ഡൗൺ അവസാനിക്കാൻ ഇനിയും ഒരാഴ്ചയോളം ബാക്കി നിൽക്കെ ഇത്തരം കേസുകൾക്ക് പരിഹാരം കാണാനാകാതെ വിഷമിക്കുകയാണ് സർക്കാരും പോലീസും. 
ലോക് ഡൗൺ കാലത്ത് ലഭിച്ച പരാതികൾ അതിന് മുൻപ് ലഭിച്ചുവന്നിരുന്ന പരാതികളുടെ ഇരട്ടിയാണെന്നാണ് ഉദ്യോഗസ്ഥ വൃന്ദം പറയുന്നത്. ലോക് ഡൗൺ ആദ്യ ആഴ്ച ലഭിച്ചത് 116 ഗാർഹിക പീഡന പരാതികൾ ആയിരുന്നെങ്കിൽ രണ്ടാമത്തെ ആഴ്ച ആയപ്പോഴേക്കും അത് 257 പരാതികളായി വർധിച്ചു. പോലീസിൽ പരാതിപ്പെടാൻ പോലും ഭയമുള്ള ഒട്ടേറെ സ്ത്രീകൾ ഇന്ത്യയിലുണ്ടെന്ന് ഔട്ട് ലുക്ക് മാസിക നടത്തിയ സർവേയിൽ പറയുന്നു. ലോക് ഡൗൺ കാലം അവർക്ക് പീഡന കാലമായിരുന്നുവെന്നും മാസിക കണ്ടെത്തുന്നു. ഈ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ചില അഭിഭാഷകരും വെളിപ്പെടുത്തിയിരുന്നു. എന്തിനുമേതിനും പഴികേൾക്കേണ്ടി വരുന്ന സ്ത്രീകളുടെ ജീവിതം കൊറോണ വൈറസിനേക്കാൾ ഭയാനകമാണെന്ന് ആക്ടിവിസ്റ്റുകളും സൂചിപ്പിക്കുന്നുണ്ട്. 

Readers Comment

Add a Comment