Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kolkata

മധുരപലഹാരങ്ങളോടും ആഘോഷങ്ങളോടും നവീനമായ ആശയങ്ങളോടും സംഗീതത്തോടും ഒരു ബംഗാളിയ്ക്ക് നോ പറയാൻ പറ്റില്ല. അതിപ്പോ എത്ര വലിയ വൈറസ് വന്നെന്ന് പറഞ്ഞാലും ശരി. എന്നാൽ വൈറസ് വ്യാപനം തടയാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒരു ബംഗാളിയ്ക്കും ഒഴിഞ്ഞ് മാറാനും ആകില്ല. ഇതെല്ലാം കൂടി എങ്ങനെ നടക്കുമെന്നാണോ? കൽക്കട്ടാ നഗരം അതിന് മറുപടി പറയും. 
ലോക്ക് ഡൗൺ വന്നാലും മധുരപലഹാരങ്ങൾ വേണ്ടെന്ന് വെക്കാനാകാത്ത കൊൽക്കത്ത ജനതയ്ക്കായി നോവൽ കൊറോണ വൈറസിന്റെ ആകൃതിയുള്ള രസഗുളകൾ ബേക്കറി കടക്കാർ വിളമ്പി. ഓരോ രാസഗുളയും ഓരോ കൊറോണ സന്ദേശം ഓർമ്മിപ്പിക്കുന്നതിനാൽ രസഗുള എന്ന പേര് തന്നെ മാറ്റി അതിനെ കൊറോണ സന്ദേശ് എന്ന് വിളിക്കാൻ തുടങ്ങി. പരമാവധി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് 4 മണിക്കൂർ മാത്രം തുറക്കുന്ന ബേക്കറികളിൽ നിന്ന് ആവശ്യക്കാർക്ക് കൊറോണ സന്ദേശങ്ങൾ ലഭിക്കും. സാധാരണക്കാരന് കൊറോണ എന്താണെന്ന് മനസിലാക്കുന്ന തെരുവ് നാടോടി പ്രകടങ്ങൾ കാണാൻ ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്നില്ല വീട്ടുമുറ്റത്തോ ജനലരികിലോ നിന്നാൽ മതിയെന്നാണ് കലാകാരൻമാർ പറയുന്നത്. പോലീസും വിട്ട് കൊടുത്തില്ല. നാട്ടിലെ പ്രധാന ഗാനരചയിതാക്കളെകൊണ്ട് കൊറോണ പ്രതിരോധത്തെ സംബന്ധിച്ച് പാരഡി പാട്ടുകൾ എഴുതിപ്പിച്ച് അതിനൊപ്പം നൃത്തം ചെയ്ത് അവരും ബോധവൽക്കരണത്തിൽ പങ്കാളികളായി.   

Readers Comment

Add a Comment