Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 21 ദിന ലോക്ക് ഡൗൺ മൂലം മദ്യം കിട്ടാത്തതിനാൽ തമിഴ് നാട്ടിലെ സാധാരണക്കാർ നടത്തുന്ന പരീക്ഷണങ്ങൾ അത്യപകടത്തിലേക്ക് നീങ്ങുന്നു. ഒരൽപം കിക്ക് കിട്ടാനായി വാർണിഷും ആഫ്റ്റർ ഷേവ് ലോഷനും വരെ എടുത്ത് കുടിച്ച് മരിച്ച് വീഴുകയാണ് തമിഴ് നാട്ടിലെ ഒരു വിഭാഗം. തമിഴ് നാട്ടിലെ കുടിയന്മാരിൽ 40 ശതമാനത്തോളം ആളുകൾ അന്ധമായി മദ്യത്തിന് കീഴ്‌പ്പെട്ടവരാണെന്ന് പഠനങ്ങൾ പറയുന്നു. പുതുക്കോട്ടൈ ജില്ലയിലെ മൂന്ന് മൽസ്യബന്ധനത്തൊഴിലാളികളുടെ ആഫ്റ്റർ ഷേവ് ലോഷൻ പരീക്ഷണം കഴിഞ്ഞ് ഉടനടി അവരിൽ രണ്ടാൾ മരിച്ചുവീഴുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം എല്ലാവരും തിരിച്ചറിയുന്നത്. ഈതൈൽ ആൽക്കഹോൾ അടങ്ങിയ മദ്യത്തിന് പകരമായി ഈ സാധാരണക്കാരിൽ ഏറെപ്പേരും തിരഞ്ഞെടുക്കുന്ന പദാർത്ഥങ്ങളിൽ അടങ്ങിയ മീഥയിൽ ആൽക്കഹോൾ വിഷമാണെന്ന് വിദഗ്ദർ പറയുന്നു. അതും ഈ വിഷവസ്തു വലിയരീതിയിൽ അടങ്ങിയ വാർണിഷ് പോലുള്ളവ മദ്യത്തിന് പകരമായി ഉപയോഗിക്കുന്നതിൽ നിന്ന് സാധാരണക്കാരെ തടയാൻ ബോധവൽക്കരണം ആവശ്യമാണെന്നും വിദഗ്ദർ വിലയിരുത്തുന്നു.
23.67°C








