Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:43 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,patient recovered,kerala,i2inews

മലപ്പുറം ജില്ലയിലെ ആദ്യ കോവിഡ് രോഗി ആശുപത്രി വിട്ടു. വാണിയമ്പലം സ്വാദേശിയാണ്  രോഗമുക്തയായിആശുപത്രി വിട്ടത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ രോഗമുക്തയായത്. ഇന്ന് രാവിലെ ഇവരെ എം ഉമ്മര്‍ എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടിലേക്ക് യാത്രയാക്കുകയായിരുന്നു.

ആംബുലന്‍സില്‍ കയറുന്നതിന് മുമ്പ് തന്നെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരോട് ഇവര്‍ നന്ദി പറഞ്ഞു. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെ ഡോക്ടര്‍മാര്‍ യാത്രയാക്കിയത്.
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ക്ക് മാര്‍ച്ച് 16 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ പരിശോധന ഫലം നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് അയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

Readers Comment

Add a Comment