Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:27 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും പി.എം.കെയറിലേക്ക് സംഭാവനകള്‍ നല്‍കി. യുവരാജ് സിംഗ് 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ സഹതാരം ഹര്‍ഭജന്‍ സിംഗ് 5000 കുംടുംബങ്ങള്‍ക്ക് റേഷനാണ് നൽകിയത്. ഞായറാഴ്ചയാണ് യുവരാജ് സിംഗ് കൊറോണ പ്രതിരോധത്തിനായുള്ള തന്റെ സംഭാവന നല്‍കി മറ്റ് താരങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. 
യുവിക്കൊപ്പം ഇന്നലെ വാര്‍ത്തയിലിടം നേടിയത് ഇന്ത്യന്‍ സ്പിന്‍ കരുത്തായി അറിയപ്പെട്ട ഹര്‍ഭജന്‍ സിംഗാണ്. കളിക്കളത്തിലെ ടര്‍ബനേറ്റര്‍ എന്ന വിളിപ്പേരുള്ള ഹര്‍ഭജനും ഭാര്യ ഗെറ്റാ ബസ്രയും ചേര്‍ന്നാണ് 5000 കുടുംബങ്ങള്‍ക്ക റേഷന്‍ സംവിധാനം നല്‍കി മാതൃകയായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും ചേര്‍ന്ന് പി.എം. കെയറിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇവര്‍ക്ക് മുന്നേ തന്നെ സച്ചിനും രോഹിത് ശര്‍മയും സംഭാവന നല്‍കിയിരുന്നു. തന്റെ 80 ലക്ഷം വിഹിതത്തില്‍ രോഹിത് 50 ലക്ഷം രൂപ പി.എം.കെയറിലേക്കും 25 ലക്ഷം മുഖ്യമന്ത്രിയുടെ നിധിയിലേക്കും 5 ലക്ഷം തെരുവു നായ്ക്കള്‍ക്കുള്ള ഭക്ഷണ വിതരണത്തിനും നല്‍കി.

Readers Comment

Add a Comment