Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,medicines,lowstock,kerala,covid19,i2inews

കോവിഡ് ഭീതിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പൊതുവിപണിയിൽ മരുന്നുകൾക്ക് ക്ഷാമം എന്ന് റിപ്പോർട്ട്.ലോക്ക് ഡൗണ്‍ ആയതോടെ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിലെത്താത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായത്.പാരസെറ്റമോൾ തുടങ്ങി ഇൻസുലിന്‍ അടക്കം ജീവൻ രക്ഷാ മരുന്നുകൾ ആവശ്യത്തിന് കിട്ടാനില്ല എന്നതാണ് നിലവിലെ  അവസ്ഥ.

കമ്പനികളില്‍ നിന്ന് സ്റ്റോക്കിസ്റ്റുകളിലേക്ക് അവരില്‍ നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് എന്നിങ്ങനെയാണ് പൊതു വിപണിയിലേക്ക് മരുന്നെത്തുന്ന വഴി. എന്നാല്‍ ഇപ്പോള്‍ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നില്ല. മരുന്നുകള്‍ തരംതിരിച്ച് നല്‍കാനുള്ള ജീവനക്കാരുടെ കുറവും മരുന്നെത്തിക്കേണ്ട കൊറിയര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും കുറവായതാണ് ഇതിന് കാരണം.

കഴിഞ്ഞ മാസം പകുതിയോടെ ബില്‍ ചെയ്യപ്പെട്ട മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ പല മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റോക്കുള്ളത്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പലയിടത്തും തീര്‍ന്നു കഴിഞ്ഞുവെന്നാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന മറുപടി. ഉപയോഗിക്കാവുന്ന പരമാവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മരുന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി ഡിപ്പോകള്‍ അറിയിക്കുന്നത്. 

 

Readers Comment

Add a Comment