Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:15 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
twins

കുഞ്ഞുങ്ങൾക്ക് അവസരോചിതമായി പേരിടുന്ന മാതാപിതാക്കളെ പൊതുവെ ആൾക്കാർ സ്മാർട്ട് ആയാണ് വിലയിരുത്തുന്നത്. എന്നാൽ ഛത്തീസ്‌ഗഡിലെ ഒരമ്മ തന്റെ ഇരട്ട കുട്ടികൾക്കിട്ട പേര് സ്വല്പം കടന്ന കയ്യായിപ്പോപോയില്ലേ എന്ന ആശങ്കയിലാണ് സാമൂഹ്യമാധ്യമകൂട്ടായ്മകൾ. റായ്പൂരിലെ ഈ ഇരട്ടക്കുട്ടികളുടെ പേരുകൾ ലോകം മറക്കാനിടയില്ല. കോവിഡ്, കൊറോണ എന്നിങ്ങനെ പേര് നൽകിയ ഇരട്ട കുഞ്ഞുങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലോക് ഡൗൺ കാലത്ത് വളരെ ടെൻഷൻ അനുഭവിച്ച് കൊണ്ടാണ് ആരോഗ്യമുള്ള ഈ കുഞ്ഞുങ്ങൾക് ജന്മം നൽകിയതെന്നും എത്രയൊക്കെ മോശമാണെങ്കിലും ഈ രോഗം ചില ശുചിത്വ ശീലങ്ങൾ പകർന്ന് നൽകിയെന്ന വസ്തുത വിസ്മരിക്കാനാകില്ലെന്നും പേരിടൽ മാഹാത്മ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇരട്ടക്കുട്ടികളുടെ അമ്മ പ്രീതി വെർമ്മ വ്യക്തമാക്കി.  കഴിഞ്ഞ മാസം 26 നാണ് ഇരുപത്തിയേഴുകാരിയായ പ്രീതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. 
പ്രസവവേദന വന്ന പ്രീതിയ്ക്ക് കോവിഡ് കാലമായതിനാൽ ആംബുലൻസ് പോലും കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കനത്ത ചെക്കിങ്ങായിരുന്നു ആംബുലൻസിന് പോലും നേരിടേണ്ടി വന്നത്. ബന്ധുക്കൾക്ക് ആശുപത്രിയിലെത്താനും തടസങ്ങൾ ഉണ്ടായിരുന്നു. ബി ആർ അംബേദ്‌കർ മെമ്മോറിയൽ ആശുപത്രിയിലാണ് എല്ലാ തടസങ്ങൾക്കും നടുവിൽ ഓമനകളായ കോവിഡും കൊറോണയും പിറന്നത്. പ്രീതിയുടെ ഓമന മകനും മകളും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Readers Comment

Add a Comment