Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പാക്കേജിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റേഷൻ വിതരണം ഇന്ന് രണ്ടാം ദിനത്തിലേക്ക്.ആദ്യ ദിനമായ ഇന്നലെ 14 ലക്ഷം പേർക്ക് 21,472 മെട്രിക് ടണ്‍ അരി വിതരണം ചെയ്‌തു എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരുമെന്നും മുഖ്യമന്ത്രി വീണ്ടും അറിയിച്ചു.
സൗജന്യ റേഷന്‍ അരി വിതരണം ചെയ്യുന്നതില്‍ കുറവ് വന്നാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യങ്ങള്‍ റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റേഷന്‍ വിതരണം പൊതുവെ മെച്ചപ്പെട്ട നിലയിലാണ് നടന്നത്. പക്ഷേ ചില ഇടങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി.അതേപോലെ കൈ കഴുകാൻ ഉള്ള വെള്ളവും സാനിറ്റൈസറും വരെ ഉള്ളതായി കാണപ്പെട്ടു.അതേ സമയം പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇനിയുള്ള വിതരണ ക്രമം ;-
ഏപ്രിൽ 2 - നമ്പർ 2 , 3
ഏപ്രിൽ 3 - നമ്പർ 4 , 5
ഏപ്രിൽ 4 - നമ്പർ 6 , 7
ഏപ്രിൽ 5 - നമ്പർ 8 , 9
28.27°C








