Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
isolation

ലോകത്ത്  കൊറോണ വൈറസ് ഭീതി പടർത്തുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഓരോ രാജ്യത്തും നിലനിൽക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാതെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. 
അതേസമയം ഉറ്റവരുടെ മരണ വാർത്തകൾ പലരെയും ഞെട്ടിക്കുകയും, മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കൂടാതെ  പിതാവിന്റെ ശവസംസ്കാര ചടങ്ങുകൾ  മക്കൾ യൂട്യൂബിലൂടെ കാണേണ്ട അവസ്ഥയാണ്.  പാലായിലാണ് സംഭവം. പാലാ നെല്ലിയാനി പൊടി മറ്റത്തിൽ 
ടി. ജെ ജോസഫ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി . എന്നാൽ  വിദേശത്തായ മക്കൾക്ക്‌   കൊറോണയെ തുടർന്ന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വീട്ടിലെത്താൻ സാധിച്ചില്ല . തുടർന്ന്  പിതാവിന്റെ ശവ സംസ്കാര ചടങ്ങുകൾ കൊറോണ ഭീതിയുടെ സാഹചര്യത്തിൽ ഓൺലൈനായി മക്കൾ കാണുകയായിരുന്നു . അകലങ്ങളിലുള്ള എല്ലാ ബന്ധുക്കൾക്കും നാട്ടുകാർക്കും ശവ സംസ്കാര ചടങ്ങുകൾ കാണുവാൻ യൂട്യൂബ് ലിങ്ക് വാട്സ് ആപ്പിലൂടെ നൽകുക ആയിരുന്നു . അടുത്ത കുടുംബ അംഗങ്ങളിൽ ചിലർ മാത്രമാണ് ചടങ്ങിൽ നേരിട്ട് പങ്കെടുത്തത് .

Readers Comment

Add a Comment