Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Green kerala mission

കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുവര്‍ക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍.  ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുവന്നിട്ടുള്ളത്. കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നല്‍കുത്.  നടീല്‍ വസ്തുക്കള്‍ സ്വന്തമായി സമാഹരിക്കുതിനോടൊപ്പം കൃഷി ഭവന്‍, മറ്റ് ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം. താല്‍പ്പര്യമുള്ളവര്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെട്ടാല്‍ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ നല്‍കും. പോഷക സമൃദ്ധമായ ഇല-പച്ചക്കറികള്‍ വീട്ടില്‍തന്നെ ഉത്പാദിപ്പിക്കാനുതകുന്ന മൈക്രോഗ്രീന്‍ കൃഷിരീതിയ്ക്കും ഹരിതകേരളം മിഷന്‍ പ്രോത്സാഹനവും നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് വീഡിയോകള്‍ ഉള്‍പ്പെടെ വിശദവിവരങ്ങള്‍ ഹരിതകേരളം മിഷന്റെ ഫേസ്ബുക്ക് പേജുവഴിയും വാട്‌സാപ്പ് നമ്പറുകള്‍ വഴിയും പ്രചരിപ്പിക്കുണ്ട്. മികച്ച രീതിയില്‍ മൈക്രോഗ്രീന്‍ കൃഷി വീട്ടില്‍ ചെയ്യുവരുടെ ഫോട്ടോകള്‍ മിഷന്റെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കും.

Readers Comment

Add a Comment