Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 61 %
  • Wind: 3.43 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Train

കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് 21 ദിന ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അവശ്യ സാധനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി ഇത്തരം സാധനനങ്ങളടങ്ങിയ മൂന്ന് പാർസൽ ട്രെയിനുകൾ അടിയന്തിരമായി സേവനമാരംഭിക്കാൻ കേന്ദ്ര ഉത്തരവ്. മുംബൈയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് മുഖേനെയായിരിക്കും ഈ ട്രെയിനുകളുടെ അനൗൺസ്‌മെന്റ് നടക്കുക. ആവിശ്യ വസ്തുക്കൾ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് ഈ ട്രെയിനുകൾ മുഖാന്തിരം സാധനങ്ങളെത്തും. മരുന്നുകൾ, പലചരക്കുകൾ, ധാന്യങ്ങൾ തുടങ്ങിയ പദാർഥങ്ങളാണ് ട്രെയിനിൽ നിറയ്ക്കുക. ട്രെയിനുകൾ മുഖാന്തിരം ഭക്ഷണവും മരുന്നുമെത്തിക്കുന്നത് ലോക് ഡൗൺ കാലത്ത് സംസ്ഥാന സർക്കാരുകൾക്കും സന്നദ്ധ പ്രവർത്തകർക്കും വളരെയധികം പ്രയോജനം ചെയ്യും. തങ്ങളുടെ ഉത്പന്നങ്ങൾ ഫലപ്രദമായി നൽകാനുള്ള ഒരു അവസരമാക്കി ഇ കൊമേഴ്‌സ് കമ്പനികൾക്കും ഈ സേവനം ഉപയോഗിക്കാം. 

 

Readers Comment

Add a Comment