Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:42 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകരാജ്യങ്ങളെ ആകെ തകർക്കാനുള്ള ജൈവായുധമാണ് നോവൽ കൊറോണ വൈറസ് എന്ന സിദ്ധാന്തത്തോട് വൈകാരികമായി പ്രതികരിച്ച് ചൈന. തങ്ങൾ ലോകത്തെ തകർക്കാൻ മനഃപൂർവം നിർമ്മിച്ച വൈറസല്ല കൊറോണ എന്ന് ചൈനീസ് സർക്കാർ വ്യക്തമാക്കി. അതിനാൽ തന്നെ ലോകത്ത് ഇന്ന് ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയെ 'ചൈനീസ് വൈറസ്', 'വുഹാൻ വൈറസ്' മുതലായ പേരുകളിൽ വിളിക്കരുതെന്നും ചൈന അഭ്യർത്ഥിച്ചു. 

ലോകത്താകെ ഇരുപതിനായിരത്തോളം ആളുകൾ കോവിഡ് 19 രോഗബാധമൂലം മരിക്കുന്ന സാഹചര്യത്തിൽ നടത്തിയ പുതിയ പഠനത്തിലും ചൈന സർക്കാരിന്റെ പ്രതികരണത്തിന് സമാനമായ നിഗമനങ്ങളാണ് ലഭിച്ചത്. കോവിഡ് രോഗം പരത്തുന്ന കൊറോണ വൈറസ് ഏതെങ്കിലും ലാബുകളിൽ സൃഷ്ടിക്കപ്പെട്ടതല്ലെന്നും അത് സ്വാഭാവികമായ പ്രകൃതിദത്ത ഉറവിടത്തിൽ നിന്ന് ഉണ്ടായവയാണെന്നുമായിരുന്നു പഠനത്തിലെ കണ്ടെത്തൽ. ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി അനാവശ്യ സിദ്ധാന്തങ്ങൾ കെട്ടിച്ചമയ്ക്കുന്നതിന് പകരം ചൈന ഏതു വിധത്തിലാണ് ഈ മഹാമാരിയെ പ്രതിരോധിച്ചതെന്ന് കണ്ട് പഠിക്കണമെന്ന് ചൈനീസ് എംബസിയും അറിയിച്ചു. രോഗപ്രതിരോധത്തിനായി ചൈനക്കാർ ചോരയും അധ്വാനവും  വിയർപ്പും ഒഴുക്കി നടത്തിയ പ്രതിരോധത്തെയാണ് ഇതുമൂലം നാം കാണാതിരിക്കുന്നതെന്നും എംബസ്സി വ്യക്തമാക്കി. 

Readers Comment

Add a Comment