Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:42 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Akthar

ലോകത്താകെ കോവിഡ് ദുരിതം വിതയ്ക്കുമ്പോൾ പാക്കിസ്ഥാനിലെ ആളുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമില്ലാത്ത സമീപനത്തെസംബന്ധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ എഴുതിയ പോസ്റ്റ് വൈറലാകുന്നു. റോഡിലേക്കിറങ്ങുമ്പോൾ അവധി കിട്ടിയത് കൊണ്ട് ടൂർ പോകുന്ന ആളുകളെ കാണുമ്പോൾ സത്യത്തിൽ തനിക്ക് ദുഃഖം തോന്നുന്നുണ്ടണെന്നും കടകളും ഹോട്ടലുകളും ഉല്ലാസയിടങ്ങളും തുറന്നിട്ടിരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം പോസ്റ്റിൽ സൂചിപ്പിക്കുന്നു. അതേസമയം തൊട്ടടുത്തുള്ള ഇന്ത്യയിൽ മഹാമാരിയെ നേരിടാൻ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത്തരം നടപടികളാണ് രോഗത്തെ തടയാൻ ആവശ്യമെന്നും അദ്ദേഹം പറയുന്നു. ആളുകളുടെ അശ്രദ്ധ കൊണ്ട് മാത്രമാണ് പാക്കിസ്ഥാനിലെ 90 ശതമാനം കോവിഡ് കേസുകളും സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്ഥാനിൽ 800 ൽ അധികം ആളുകളാണ് കോവിഡ് സംശയനിഴലിലുള്ളത്. 

 

Readers Comment

Add a Comment