Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രളയകാലം മനസ്സിലുള്ളതുകൊണ്ട് മറ്റൊരു പെരുമഴക്കാലത്തെ നേരിടാന്‍ കേരളം ഒരുങ്ങിയിരുന്നതുകൊണ്ടാകാം, അമര്‍ന്നു പെയ്യാന്‍ മഴയ്ക്ക് അമാന്തം. ഇടവപ്പാതിയുടെ തുടക്കം ദുര്‍ബലമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. അതു നോക്കേണ്ട- അറബിക്കടലില്‍ ലക്ഷദ്വീപു തീരത്തോടടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിയായി മഴയുംകൊണ്ടു വരുന്നുണ്ട്. ജാഗ്രത തത്കാലം മാറ്റിവയ്‌ക്കേണ്ട. മഴയെത്തും മുമ്പ് കേരളത്തിന്റെ കുറച്ച് മഴക്കണക്ക് അറിഞ്ഞുവയ്ക്കുന്നത് നന്ന്. 1. സംസ്ഥാനത്ത് ഒരു വര്‍ഷം പെയ്യുന്ന ശരാശരി മഴയുടെ അളവ് 3100 മില്ലി മീറ്റര്‍ ആണ്. രാജ്യത്തെ ശരാശരി കൂടി അറിയുമ്പോഴേ, നമുക്കു കിട്ടുന്ന മഴ കുറവല്ലെന്ന് മനസ്സിലാകൂ- അത് പ്രതിവര്‍ഷം 1100 മില്ലി മീറ്റര്‍ ആണ്. 2. ഒരു വര്‍ഷം ശരാശരി 120 മുതല്‍ 140 ദിവസം വരെ മഴ കേരളത്തില്‍ കിട്ടുന്നുണ്ടെന്നാണ് കണക്ക്. അതായത്, വര്‍ഷത്തില്‍ നാലു മാസം മഴ. കിഴക്കന്‍ മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടുന്നത്. 3. പൂനെയിലെ കാലാവസ്ഥാ കേന്ദ്രത്തിലെ രേഖകളനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തിനു മുമ്പ് കേരളത്തില്‍ ആഗസ്റ്റ് മാസത്തിലുണ്ടായ ഏറ്റവും കനത്ത മഴപ്പെയ്ത്ത് 1907 ലായിരുന്നു. ആ യമണ്ടന്‍ മഴക്കാലത്ത് ആഗസ്റ്റ് മാസത്തില്‍ മാത്രം പെയ്തത് 900 മി. മീറ്റര്‍ മഴ. 4. ഒരു വര്‍ഷം പെയ്ത മഴയുടെ കണക്കു നോക്കിയാല്‍ 1924 ആണ് കേരള ചരിത്രത്തിലെ ഭീകരവര്‍ഷം. ആ വര്‍ഷം കേരളത്തിന് 3000 മി. മീറ്റര്‍ മഴ കിട്ടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ പെയ്ത മഴ 2515 മി. മീറ്റര്‍. 5. കഴിഞ്ഞ വര്‍ഷം ഇടുക്കി ജില്ലയില്‍, പ്രളയകാലം കൂടി ഉള്‍പ്പെട്ട മണ്‍സൂണ്‍ സീസണില്‍ പെയ്തത് 3794 മി. മീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ടതിലും എഴുപത് ശതമാനത്തോളം അധികം. 2018 ല്‍ തിരുവനന്തപുരത്ത് സാധാരണ ലഭിക്കുന്നതിലും 17 ശതമാനം മഴ അധികം ലഭിച്ചു- 1023 മി. മീറ്റര്‍. 6. ഇത്തവണ, ജൂണ്‍ 09 ഞായറാഴ്ചയാണ് മണ്‍സൂണ്‍ തുടങ്ങിയതെന്നു പറയാം. ഒന്നാം ദിവസം ആലപ്പുഴ ജില്ലയിലായിരുന്നു നല്ല മഴ- ഏഴു സെന്റി മീറ്റര്‍. തിരുവനന്തപുരത്ത് രണ്ടു സെന്റി മീറ്ററും കൊച്ചിയില്‍ ഒരു സെന്റി മീറ്ററും മഴ കിട്ടി.
23.71°C








