Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
corona

സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർക്കാർ ജോലിയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഗവൺമെന്റ്. സെക്‌ഷൻ ഓഫീസർ, സൂപ്രണ്ട് വരെ തസ്തികകളിലുള്ള ജീവനക്കാരിൽ അമ്പത് ശതമാനം പേർ ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫിസിൽ എത്തിയാൽ മതി. ശനിയാഴ്ചകൾ ഇനി മുതൽ അവധിയായിരിക്കും. രണ്ട് ആഴ്ചത്തേക്കാണ് ഈ ക്രമീകരണം. ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാരെ ഉടനടി ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിൽ വരാൻ പാകത്തിന് ക്രമീകരിക്കേണ്ടത് അതാത് ഓഫിസുകളിലെ മേലധികാരികളുടെ ഉത്തരവാദിത്വമായിരിക്കും. ഉദ്യോഗസ്ഥർ വീട്ടിലിരിക്കുന്ന ദിവസങ്ങളിലും ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കണം. അടിയന്തിരമായി ആവശ്യമുള്ള ഘട്ടങ്ങളിൽ ഓഫീസിൽ എത്താൻ സന്നദ്ധരായി വേണം ഉദ്യോഗസ്ഥർ വീടുകളിലിരിക്കാൻ. വീടുകളിൽ നിരീക്ഷണത്തിലുള്ള ജീവനക്കാർക്ക് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് ബന്ധപ്പെട്ട മേലധികാരികൾക്ക് അനുവദിക്കാം.

Readers Comment

Add a Comment