Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:31 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
tihar jail

അപൂർവങ്ങളിൽ അപൂർവമായ നിർഭയകേസിൽ മാതൃകാപരമായ നീതി നടപ്പിലാക്കിയതായി പൊതുസമൂഹം. ഇന്ന് വെളുപ്പിന് 5 .30 നാണ് നിർഭയകൂട്ടബലാത്സംഘകേസിലെ നാല് പ്രതികളെയും തീഹാർ ജയിലിൽ വെച്ച് തൂക്കിലേറ്റിയത്. ഇന്നലെ അർധരാത്രി മുതൽ ദില്ലി ഹൈക്കോടതിയിലും പുലർച്ചെ മൂന്നരവരെ സുപ്രീംകോടതിയിലും പ്രതികളുടെ നിയമപോരാട്ടം തുടർന്നു.
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ശേഷം മാത്രം ജയിലിലെ മറ്റു തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയാൽ  മതിയെന്ന് തീഹാർ ജയിലിൽ നിർദേശമുണ്ടായിരുന്നു. പുലര്‍ച്ചെ 4.45-ഓടെ  പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാനഘട്ട ദേഹപരിശോധനയ്ക്ക് വിധേയരാക്കി. പ്രാര്‍ത്ഥനയ്ക്ക് ശേഷം നാല് പ്രതികളേയും സെല്ലില്‍ നിന്നും തൂക്കുകയറിനടുത്തേക്ക് കൊണ്ടു പോയി. പിന്നീട് പ്രതികളുടെ മരണവാറൻഡ് വായിച്ച് കേൾപ്പിച്ചു. തുടർന്ന് വധശിക്ഷ നടപ്പിലാക്കി. നാല് പ്രതികളെ ഒരേ സമയം ഒരു പോലെ തൂക്കിലേറ്റുന്നത് തീഹാറിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് ജയിലധികൃതർ അറിയിച്ചു. അരമണിക്കൂർ കയറിൽ മൃതദേഹങ്ങൾ തൂക്കിയിട്ടശേഷം 6  മണിക്കാണ് ഡോക്ടർ എത്തി മരണം സ്ഥിരീകരിക്കുന്നത്. 

Readers Comment

Add a Comment