Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:37 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന പലരും മഴക്കാലത്ത് അക്കാര്യത്തില്‍ അലസത കാണിക്കുന്നതാണ് പതിവ്. കടുത്ത ചൂടും വിയര്‍പ്പും കുറവായിരിക്കും എന്നതുകൊണ്ട് മഴക്കാലത്ത് ചര്‍മ്മസംരക്ഷണത്തിന് അവധി കൊടുത്താലും കുഴപ്പമില്ലെന്നാണ് നമ്മുടെ വിചാരം. പക്ഷേ, അങ്ങനെയല്ല കാര്യം! 1. വേനലില്‍ കടുത്ത ചൂടും വിയര്‍പ്പുമാണ് വില്ലന്മാരെങ്കില്‍ മഴക്കാലത്ത് അന്തരീക്ഷ ഈര്‍പ്പമാണ് പ്രശ്‌നക്കാരന്‍. അണുബാധയ്ക്ക് സാധ്യത അധികമായതുകൊണ്ട് മണ്‍സൂണ്‍കാലത്ത് ചര്‍മ്മ സൗന്ദര്യം പ്രത്യേകം ശ്രദ്ധിക്കണം. 2. ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കവും മൃദുത്വവും നല്‍കുന്നത് ശരീരത്തിലെ ജലാംശമാണ്. മഴക്കാലത്ത് വെള്ളംകുടി കുറവായതുകൊണ്ട് ഏറ്റവും അധികം പ്രശ്‌നങ്ങള്‍ നേരിടുന്നത് ചര്‍മ്മമാണ്. മഴക്കാലത്തും ധാരാളം ശുദ്ധജലം കുടിക്കുക. 3. മഴക്കാലത്ത് പഴങ്ങളും പഴച്ചാറുകളും കഴിക്കുന്നത് ശരീരത്തില്‍ ജലാംശം കുറയുന്നത് പരിഹരിക്കാന്‍ സഹായിക്കും. വേനലിലെന്നതു പോലെ മഴക്കാലത്തും വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലത്. 4. മണ്‍സൂണില്‍ മുഖചര്‍മ്മത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഫ്രൂട്ട് ഫേസ് പാക്ക് ഉപയോഗിക്കാം. വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്നതും മികച്ചതുമാണ് പപ്പായ ഫേസ് പാക്ക്. ചര്‍മ്മത്തിന് മൃദുത്വവും നല്ല നിറവും തിളക്കവും കിട്ടും. 5. തക്കാളി, വെള്ളരിക്ക എന്നിവ അരച്ച് തയ്യാറാക്കുന്ന ഫേസ് പായ്ക്കുകളും മഴക്കാലത്ത് ഉപയോഗിക്കാം. ഇവ മുഖത്ത് പുരട്ടുന്നതിനൊപ്പം കഴുത്തിലും തേച്ചുപിടിപ്പിക്കുക. പത്തു മിനിട്ടിനു ശേഷം കഴുകിക്കളയാം. 6. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ മുഖ ചര്‍മ്മം എണ്ണമയമുള്ളതാകുന്നത് സ്വാഭാവികം. മുഖക്കുരുവിനും കാരയ്ക്കും ഇത് കാരണമാകും. സോപ്പ് ഉപയോഗിക്കാതെ മുഖം ഇടയ്ക്കിടെ കഴുകുകയും, നാരാങ്ങാനീര് മുഖത്ത് പുരട്ടുകയും ചെയ്യാം- എണ്ണമയം മാറിക്കിട്ടും. 7. സ്‌കിന്‍ അലര്‍ജി ഉള്ളവര്‍ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്തെ പൊടിയും ഈര്‍പ്പവും ചര്‍മ്മത്തില്‍ അലര്‍ജിക്ക് കാരണമാകാം. മഴക്കാലത്ത് വീടിന്റെ ഉള്‍വശം വൃത്തിയായി സൂക്ഷിക്കുക. 8. കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും ശല്യം മഴക്കാലത്ത് കൂടുതലായിരിക്കും. ജനാലകളില്‍ നെറ്റ് അടിച്ച് ഇവയുടെ ശല്യം തടയുകയും, വീടിന്റെ പരിസരത്ത് ഇവ മുട്ടയിട്ടു വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുക. 9. വേനല്‍ക്കാലത്ത് അടിവസ്ത്രങ്ങളില്‍ വിയര്‍പ്പ് തങ്ങിനിന്ന് അണുബാധയ്ക്ക് കാരണമാകുമെങ്കില്‍, മഴക്കാലത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്നത് ഫംഗസ് ബാധയ്ക്കും മറ്റും വഴിവയ്ക്കും. ഈര്‍പ്പമില്ലാത്ത അടിവസ്ത്രങ്ങള്‍ ധരിക്കുകയും, ശരീരശുചിത്വം പാലിക്കുകയും ചെയ്യുക. 10. ശീതള പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ചായ, കാപ്പി തുടങ്ങി ശരീരത്തിന് ചൂടും ഊര്‍ജ്ജസ്വലതയും നല്‍കുന്ന പാനീയങ്ങള്‍ മഴക്കാലത്ത് ഉപയോഗിക്കുക. സൂപ്പ്, ചൂടുള്ള പാല്‍ എന്നിവയും മണ്‍സൂണ്‍കാലത്തെ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

Readers Comment

Add a Comment