Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 pm
  • 23rd April, 2024
  • Overcast Clouds
34.82°C34.82°C
  • Humidity: 36 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
gomutra party

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ലോകത്താകെയുള്ള ആരോഗ്യ വിദഗ്ദർ ഊർജിതമായ ശ്രമങ്ങൾ നടത്തിവരികയാണ്. കൊറോണയ്ക്കെതിരെയുള്ള വാക്സിൻ ഉപകാരപ്രദമാണോ അല്ലയോ എന്നുള്ള പരിശോനാഫലം പോലും അറിയാത്ത അനശ്ചിതാവസ്ഥയുടെ ഈ ഘട്ടത്തിൽ പോലും ഇന്ത്യക്കാരുടെ പക്കൽ സ്വന്തമായി നല്ല തനി നാടൻ പ്രതിരോധമാർഗങ്ങളുണ്ട്. സ്വന്തമായി പ്രതിരോധമാർഗങ്ങൾ കണ്ടുപിടിക്കുന്നതൊക്കെ നല്ല കാര്യം, എന്നാൽ ഇവയൊക്കെ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ?
ഇന്ത്യയുടെ ട്രെൻഡിങ് ആയ കൊറോണ പ്രതിരോധപ്രവർത്തനമാണ് ഗോമൂത്ര സൽക്കാരം. ഗോമാതാവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം മുതലായവ അത്യപകടകാരികളായ വൈറസുകളിൽ നിന്നും നമ്മെ സംരക്ഷിച്ചുകൊള്ളും എന്നാണ് ഒരു കൂട്ടം ഇന്ത്യക്കാരുടെ വിശ്വാസം. ബിജെപിയുടെയും ഹിന്ദുമഹാസഭയുടെയും സമ്മുന്നതനേതാക്കൾ പരസ്യമായി രംഗത്തെത്തി ഗോമൂത്രത്തെ വാഴ്ത്തിപ്പാടുന്നുണ്ട്. എന്നാൽ ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റി നടത്തിയ വിശദമായ പഠനത്തിലൊന്നും തന്നെ ഗോമൂത്രത്തിന്റെ ഈ അപാരശേഷിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മാത്രമല്ല, പരിചയമില്ലാത്തിടത്തു നിന്നൊക്കെ ചാണകം എടുത്താൽ ചിലപ്പോ കൊറോണ വൈറസും കൂടെപ്പോരും എന്ന് മുന്നറിയിപ്പും നൽകി. 
ആന്റി കൊറോണ വൈറസ് കിടക്കകൾ 
ഇന്ത്യയിൽ പെട്ടെന്ന് കത്തിപ്പടർന്ന വ്യവസായമായിരുന്നു ആന്റി കോറോണവൈറസ് കിടക്കകൾ. 15000 രൂപ വിലയുള്ള ഈ കിടക്കയിൽ കിടന്നാൽ പിന്നെ നിങ്ങൾ കൊറോണ വൈറസിനെ പേടിക്കണ്ട എന്നായിരുന്നു പരസ്യം. പരസ്യത്തിന്റെ ശാസ്ത്രീയാടിത്തറ ചോദ്യം ചെയ്തതോടെ ഇത് ബാക്ടീരിയ ഫ്രീ കിടക്കയാണ് എന്നൊക്കെ പറഞ്ഞ് കമ്പനി തടിതപ്പി. അപ്പോൾ തന്നെ പരസ്യവും പിൻവലിച്ചു.
മത്സ്യമാംസാദികൾ ഉപേക്ഷിച്ചാൽ കൊറോണ വരില്ലേ 
മുട്ടയും കോഴിയിറച്ചിയും മീനുമൊക്കെ കഴിക്കുന്നതുമൂലമാണ് കൊറോണ വൈറസ് പകർന്നതെന്ന് പറഞ്ഞ് പൂർണ്ണ സസ്യാഹാരികളാകൂ എന്ന് നാട്ടുകാരെ ഉപദേശിച്ചത് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജി ആയിരുന്നു എന്നതായിരുന്നു പരിതാപകരം. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാതെ വെറുതെ തോന്നിയത് വിളിച്ച് പറഞ്ഞതിന് ആരോഗ്യമന്ത്രിയ്ക്ക് ആരോഗ്യപ്രവർത്തകരുടെ കയ്യിൽ നിന്ന് നല്ല ഉപദേശവും കിട്ടി. അശ്വഗന്ധയ്ക്ക് കൊറോണയെ തടയാനാകുമെന്ന ബാബാരാംദേവിന്റെ വാദത്തിനും യാതൊരു അടിസ്ഥാനവുമില്ല. ഭയവും തെറ്റിദ്ധാരണയുമല്ലാതെ ജാഗ്രത മാത്രം ആവശ്യമുള്ള ഈ നേരത്ത് ദയവ് ചെയ്ത് വ്യാജവാർത്തയും കൊണ്ട് വരരുത് എന്ന് മാത്രമാണ് പൊതുസമൂഹത്തിന്റെ അപേക്ഷ. 

Readers Comment

Add a Comment