Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു. കാറിന്റെ ഗ്ലാസ് തുളച്ച് മരക്കൊമ്പ് സീറ്റിൽ കുത്തികയറിയ അപകടത്തിൽ നിന്ന് കാറുടമ തലനാരിഴക്കാണ് രക്ഷപെട്ടത്.പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിനു സമീപമാണ് ഞെട്ടിക്കുന്ന അപകടം.മുറിഞ്ഞകൽ താന്നിവിളയിൽ ജോണി ഗീവർഗീസ് (65) ആണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് സംസ്ഥാന പാതയിൽ കൂടുതൽ വലിയ പാലത്തിനു സമീപമായിരുന്നു അപകടം.

കലഞ്ഞൂർ വലിയ പള്ളിയിലെ ട്രസ്റ്റി ആയ ജോണി ഗീവർഗീസ് വീട്ടിൽനിന്നും കാറിൽ പള്ളിയിലേക്ക് പോകുകയായിരുന്നു.കാർ കൂടുതൽ വലിയ പാലം കഴിഞ്ഞുള്ള വളവിൽ എത്തിയപ്പോൾ റോഡിലേക്ക് വളർന്നു നിൽക്കുന്ന വലിയ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു  വീണു.കാറിന്റെ മുന്നിലെ ചില്ലിലേക്കായിരുന്നു  കൊമ്പ് വീണത്.കുത്തനെ വീണ ശിഖരം ചില്ല് തുളഞ്ഞ് സീറ്റിലേക്ക്  കുത്തിനിന്നു.അല്പം മാറിയിരുന്നെങ്കിൽ ഗീവർഗീസിന്റെ ശരീരം തുളഞ്ഞു പോകുമായിരുന്നു.തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

Readers Comment

Add a Comment