Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:45 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


 വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ കേരള പോലീസിന്റെ കീഴിലുള്ള സൈബർ ഡോമിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ   ബി സേഫിന്റെ  (BSAFE)  മൊബൈൽ ഫോൺ ആപ്ലിക്കേഷൻ  സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്, ആപ്ലിക്കേഷൻ പുറത്തിറക്കി 48 മണിക്കൂർ തികയുന്നതിനിടെ ആപ്പ് ഡൗൺ ലോഡ് ചെയ്ത് ധന ഉപയോ​ഗം സുരക്ഷിതമാക്കിയത് 7000 ത്തിലധികം പേരാണെന്ന് സൈബർ ഡോം നോഡൽ ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

ആദ്യമണിക്കൂറിൽ തന്നെ മികച്ച പ്രതികരണം ലഭിച്ച ബി. സേഫ് പ്ലാറ്റ്ഫോമിന്  കൂടുതൽ ജനപ്രയകരമാകുമെന്നാണ് പ്രതീക്ഷ. 
സംസ്ഥാനത്ത് രൂക്ഷമായി വന്ന ഓൺ ലൈൻ , മൊബൈൽ ഫോൺ വഴിയുള്ള പണം തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് സൈബർ ‍ഡോമിന്റെ നേതൃത്വത്തിൽ ബി സേഫ് പ്ലാറ്റ്ഫോം പുറത്തിറക്കിയത്. മൊബൈൽ ആപ്ലിക്കേഷനായും, ഓൺലൈനായും ഉപഭോക്താക്കൾക്ക് ഇതിന്റെ സേവനം കൂടുതൽ ലഭ്യമാകും.  
സ്പാം  ഫോണ്‍ കോളുകൾ  ഓട്ടോമാറ്റിക്കായി  ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഈ മൊബൈൽ ആപ്ലിക്കേഷനിൽ   ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ആപ്പ്  വേർഷന്റെ  സഹായത്തിലൂടെ ഉപഭോക്താവിന് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള  കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ തന്നെ ഒഴിവാക്കാനുള്ള സംവിധാനവും ലഭ്യമാണ്.  ഇതിലൂടെ തട്ടിപ്പിനിടയാക്കുന്ന  ഫോണ്‍കോളുകള്‍ക്കായി അനാവശ്യമായി  സമയം നഷ്ടമാകുന്നതും ഒഴിവാക്കാൻ സാധിക്കുന്നു .

ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകൾ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം  ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. ഇതിന് പുറമേ സ്പാം ആയി തോന്നുന്ന ഒരു നമ്പര്‍,  ഇൻസ്റ്റന്റ് മെസ്സഞ്ചർ,  സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെര്‍ച്ച് ചെയ്യുന്നതിന്   സെര്‍ച്ച് ഓണ്‍ കോപ്പി ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ആപ് വേർഷനു പുറമെ   സെര്‍ച്ച് ചെയ്യുന്നതിനുള്ള ഓപ്ഷൻ bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും  ലഭ്യമാണ്.

കേരള പോലീസ് സൈബർഡോമിന്റെയും റിസർവ് ബാങ്കിന്റെയും സംയുക്ത മേൽനോട്ടത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ബാങ്കുകൾ, മൊബൈൽ വാലറ്റുകൾ, ഇ-കൊമേഴ്‌സ് സൈറ്റുകൾ, ജില്ലാ സൈബർ സെല്ലുകൾ, ഹൈടെക്  സെൽ, സൈബർ പി‌എസ് എന്നിവ പ്രധാന പങ്കാളികളാണ്.

Readers Comment

Add a Comment