Forecast Weather using OpenWeatherMap with PHP

Kerala

  • Monday 6:37 am
  • 10th August, 2026
  • Overcast Clouds
22.73°C22.73°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,blood donation,dyfi,corona virus,i2inews,

രക്തക്ഷാമത്തിന് പരിഹാരവുമായി ഡിവൈഎഫ്‌ഐ. കൊറോണ ഭീതിയിൽ സംസ്ഥാനത്ത്‌ രക്തദാനം കുറഞ്ഞ സാഹചര്യത്തിലാണ്‌ നൂറോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി രക്തം നൽകിയത്‌. ജില്ലാ കമ്മിറ്റിയുടെ ജീവധാര പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു രക്തദാനം.

സംസ്ഥാനത്ത്‌ കോവിഡ്‌ 19 സ്ഥിരീകരിച്ച ശേഷം രക്തം നൽകുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ  അടുത്തദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തദാനം നടത്തും. എല്ലാ ബ്ലഡ്‌ ബാങ്കുകളിലും ആവശ്യത്തിന്‌ രക്തമുറപ്പാക്കാൻ ഡിവൈഎഫ്‌ഐ സന്നദ്ധമാണെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.

സംസ്ഥാനത്ത്‌ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡിവൈഎഫ്‌ഐ പുറത്ത് സംഘടിപ്പിച്ചിരുന്ന രക്തദാനക്യാമ്പുകൾ താൽക്കാലികമായി നിർത്തിയിരുന്നു. സ്കൂളികളിൽ നിന്നും കോളേജുകളിൽ നിന്നും കുട്ടികളും രക്തദാനത്തിനായി എത്തിയിരുന്നില്ല. തുടർന്ന്‌ ബ്ലഡ്‌ ബാങ്കുകളിൽ രക്തം കുറഞ്ഞു. ശസ്‌ത്രക്രിയകൾക്കിടയിലും മറ്റും അടിയന്തരസാഹചര്യമുണ്ടായാൽ എന്തുചെയ്യുമെന്ന പേടിയിലായിരുന്നു സംസ്ഥാനത്തെ പല ആശുപത്രികളും. പല ശസ്‌ത്രക്രിയകളും മാറ്റിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി. തുടർന്നാണ്‌ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനം.

Readers Comment

Add a Comment