Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:39 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Narendra modi

ലോകം കൊറോണ ഭീതിയിലമരുമ്പോൾ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഭാരതത്തിന്റെ പാരമ്പര്യ അഭിവാദനമായ 'നമസ്തേ' പറഞ്ഞ് ശീലിക്കാൻ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദേഹത്ത് സ്പർശിക്കാതെയുള്ള മാന്യമായ നമസ്ക്കാരം പരസ്പരം പറയുന്നതിലൂടെ മനുഷ്യ സമ്പർക്കം മൂലവും ഹസ്തദാനം, ആലിംഗനം ഇവമൂലവും ഉണ്ടാകുന്ന രോഗസാധ്യത ഒഴിവാക്കാമെന്നും മോഡി പറഞ്ഞു. നമസ്തേ ഭാരതത്തിന്റെ തനത് രീതിയായിരുന്നുവെന്നും ഇടയ്ക്കെപ്പോഴോ ആ സംസ്ക്കാരത്തെ നാം പാടെ വിസ്മരിച്ചതായിരുന്നുവെന്നും മോഡി വ്യക്തമാക്കി. ഭാരതം നമസ്തേ നൽകുന്ന രീതി ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണെന്നും മോഡി പറഞ്ഞു. 


ഒരു വീഡിയോ കോൺഫെറെൻസിലൂടെ ജനങ്ങളോട് സംവദിക്കുന്ന വേളയിൽ കൊറോണോ പ്രതിരോഗമാർഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മോഡി ഇന്ത്യയുടെ നമസ്ക്കാര പാരമ്പര്യത്തെക്കുറിച്ച് സംസാരിച്ചത്. തുടർന്ന് ഇസ്രായേലിന് മാതൃകയാക്കാവുന്ന ഒരു സംസ്‌കാരമാണ് നമസ്തേ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി. 

Readers Comment

Add a Comment